ബോളിവുഡിലും കേരളത്തിലും വലിയ തരംഗമാണ് സണ്ണി ലിയോണ്‍. രാജ്യത്തെങ്ങും ആരാധകര്‍. കൊച്ചിയില്‍ വന്നപ്പോള്‍ ആരാധകരെ പേടിച്ച് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ വരെ ഉണ്ടായി. എന്നാല്‍, ഒരിക്കല്‍ ശരിക്കും സ്വന്തം വീടിന് പുറത്തിറങ്ങാന്‍ സണ്ണി ഭയന്നൊരു കാലമുണ്ടായിരുന്നു. സ്‌നേഹം കൊണ്ട് പൊതിയുന്ന ആരാധകരെ ഭയന്നല്ല ജീവനെടക്കുമെന്ന ഭീഷണിയുമായി വീട്ടില്‍ വന്ന് ബഹളം വയ്ക്കുന്ന ഒരാളെ ഭയന്ന്. മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സണ്ണി തന്നെയാണ് പേടിച്ചരണ്ടു ജീവിച്ച ആ കാലത്തെ ഓര്‍മകള്‍ പങ്കുവച്ചത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു സണ്ണിക്കെതിരെ ഇയാളുടെ ഭീഷണി. വീട്ടില്‍ വന്ന് ഉപദ്രവിക്കും എന്നായിരുന്നു ഭീഷണി. ഭര്‍ത്താവ് ഡാനിയല്‍ വെബ്ബര്‍ അക്കാലത്ത് വിദേശയായിരുന്നു. തനിച്ചായിരുന്നത് കൊണ്ട് പേടിച്ചാണ് ഞാന്‍ ജീവിച്ചത്. അന്ന് സ്ഥിരമായി വീടിന്റെ പുറത്ത് ബഹളം കേള്‍ക്കും. അപ്പോള്‍ ഒരു കത്തിയുമായാണ് ഞാന്‍ വാതിലിന് നേരെ പോകാറുള്ളത്. അയാള്‍ അപ്പോള്‍ വീടിന്റെ വാതിലില്‍ ശക്തമായി ഇടിച്ച് ബഹളം വയ്ക്കും. ഇതിന് പുറമെ അയാളുടെ സുഹൃത്തുക്കള്‍ ട്വിറ്ററിലൂടെയും എന്നെ ഭീഷണിപ്പെടുത്തിയും അധിക്ഷേപിച്ചും കൊണ്ടിരുന്നു. ജനക്കൂട്ടം എന്റെ വീടാക്രമിക്കും എന്നൊരു ഭീതി പരത്തുകയായിരുന്നു അവരുടെ ലക്ഷ്യം. പിന്നെ ഞങ്ങള്‍ വീട്ടില്‍ ക്യാമറ സ്ഥാപിച്ചു. പിന്നീട് വീട് മാറുകയും ചെയ്തു. പക്ഷേ, ഇപ്പോഴും ആ സംഭവത്തിന്റെ ആഘാതം എന്നെ വിടാതെ പിന്തുടരുകയാണ്-സണ്ണി അഭിമുഖത്തില്‍ പറഞ്ഞു.


