സണ്ണിയെ ഒരു നോക്ക് കാണാനും തൊട്ടുനോക്കാനും ആരാധകരായ പുരുഷകേസരികൾ

കൊച്ചി: ആര്‍ത്തിരമ്പുന്ന പുരുഷാരങ്ങള്‍ക്കിടെ ബോളിവുഡിലെ താരറാണി സണ്ണി ലിയോണ്‍ കൊച്ചിയില്‍ എത്തി. വ്യാഴാഴ്ച രാവിലെ 9 30 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ സണ്ണിയെ വരവേല്‍ക്കാല്‍ ആയിരങ്ങളാണ് എത്തിയത്. സണ്ണിയെ ഒരു നോക്ക് കാണാനും തൊട്ടുനോക്കാനും ആരാധകര്‍ മത്സരിച്ചു.

മൊബൈല്‍ ഫോണ്‍ റീട്ടെയില്‍ ശൃംഖലയായ ഫോണ്‍4ന്റെ 33-ാമത് ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനാണ് സണ്ണി കൊച്ചിയില്‍ എത്തിയത്. എറണാകുളം എംജി റോഡില്‍ ഷേണായി തിയേറ്ററിന് സമീപമാണ് പുതിയ ഷോറും. വന്‍ സുരക്ഷാ സംവിധാനമാണ് താരമെത്തുന്ന വേദിയില്‍ ഒരുക്കിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top