ഇന്ത്യയിലുടനീളം ആരാധകരുടെ വന്‍ നിരതന്നെയുള്ള സണ്ണിയുടെ പുതിയ പരസ്യം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. മരണം മുന്നില്‍ കണ്ടു ജീവിക്കുന്ന ഒരു യുവാവിന്റെ അവസാനത്തെ ആഗ്രഹം നടത്താനൊരുങ്ങുന്ന കുടുംബക്കാരും സുഹൃത്തുക്കളുടെയും ശ്രമത്തിനൊടുവില്‍ യുവാവ് തന്റെ ആഗ്രഹം തുറന്നു പറയുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് പരസ്യത്തില്‍.
പുകവലിക്കെതിരായുള്ള പാരസായനം സോഷ്യല്‍ മീഡിയകളിലൂടെ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. പതിവ് രീതിയില്‍ തന്നെയുള്ള പരസ്യത്തെ ആരാധകര്‍ക്ക് ഏറെ ഇഷ്ട്ടപ്പെടുകയും ചെയ്യുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
നോ സ്മോക്കിങ് എന്ന പേരിലുള്ള പുതിയ പരസ്യം നാലു മിനുട്ട് ദൈര്‍ഖ്യമുണ്ട്. ഒരു സിഗരറ്റ് തങ്ങളുടെ ജീവിതത്തിലെ പതിനൊന്നു മിനുട്ട് കുറയ്ക്കുമെന്ന മുന്നറിയിപ്പോടെ അവസാനിക്കുന്ന പരസ്യം ഇതിനോടകം അന്‍പതു ലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു. അശ്ലീലചിത്രങ്ങളില്‍ അഭിനയിക്കുന്നതിനു മുമ്പേ, ജെര്‍മ്മന്‍ ബേക്കറിയിലും, പിന്നീട് ടാക്‌സ് & റിട്ടയര്‍മെന്റ് സംരംഭത്തിലും സേവനം അനുഷ്ഠിച്ചുനണ്ട് സണ്ണി. ചെറിയ കാലത്തിനുള്ളില്‍ ഇന്ത്യന്‍ സിനിമയില്‍ സണ്ണി തന്റേതായ ഒരു സ്ഥാനം സൃഷ്ടിച്ചു.


