ഫോണ്‍4 ഷോറും ഉദ്ഘാടനം ചെയ്യാന്‍ സണ്ണി ലിയോണ്‍ എത്തിയപ്പോള്‍ പിന്നെ ആര്‍ക്കും രഞ്ജിനി ഹരിദാസിനെ വേണ്ടാത്ത സ്ഥിതിയായി.
പറഞ്ഞതിനേക്കാള്‍ ഒരുമണിക്കൂറിലേറെ വൈകിയാണ് സണ്ണി ലിയോണ്‍ ഉദ്ഘാടനത്തിന് എത്തിയത്.
അതുവരെ ആരാധകരെ പിടിച്ചുനിര്‍ത്തിയത് രഞ്ജിനി ഹരിദാസ് ആയിരുന്നു.
കേട്ടാല്‍ അറയ്ക്കുന്ന തെറികളാണ് പലരും രഞ്ജിനി ഹരിദാസിനെതിരെ ഉപയോഗിച്ചിരിക്കുന്നത്. ആദ്യമായിട്ടല്ല രഞ്ജിനി ഇങ്ങനെ സ്ലട്ട് ഷെയിമിന് വിധേയയാകുന്നത്.
11 മണിയോടെ ഉദ്ഘാടനത്തിനായി സണ്ണി ലിയോണ്‍ എത്തും എന്നായിരുന്നു വിവരം. എന്നാല്‍ ട്രാഫിക്കില്‍ പെട്ട് സണ്ണി ലിയോണ്‍ എത്താന്‍ ഒരുമണിക്കൂറോളം വൈകി.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും രഞ്ജിനിയെ തെറിവിളിച്ചുകൊണ്ട് ഒരു വിഭാഗം രംഗത്തെത്തി. നേരിട്ടായിരുന്നില്ല അത് എന്ന് മാത്രം. ഫോണ്‍4 ന്റെ ഫേസ്ബുക്ക് പേജിലെ ലൈവ് വീഡിയോയ്ക്ക് താഴെ ആയിരുന്നു അത്.
രഞ്ജിനി ഹരിദാസിനെ ആ സ്‌റ്റേജിന്റെ മുകളില്‍ നിന്ന് ഇറക്കിവിടാന്‍ ആണ് ചിലരുടെ ആഹ്വാനം.