സന്തോഷ് പണ്ഡിറ്റ് ഇനി സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്; സര്‍ക്കാര്‍ രേഖകളില്‍ പേര് മാറ്റാന്‍ അപേക്ഷ കൊടുക്കുന്നു

കൊച്ചി: സൂപ്പര്‍ സ്റ്റാറാകാന്‍ സന്തോഷ് പണ്ഡിറ്റ് തന്റെ പേര് മാറ്റുന്നു…പേരില്‍ കാര്യമായ മാറ്റമൊന്നുമില്ല പേരിനുമുന്നില്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന് ചേര്‍ത്ത് ഗസറ്റില്‍ പരസ്യം നല്‍കും. എങ്ങിനെയുണ്ട് ഐഡിയ ! സന്തോഷ് പണ്ഡിന് സൂപ്പറാകാന്‍ നിലവില്‍ വേറെ വഴിയൊന്നുമില്ലാത്തതിനാല്‍ പേര് മാറ്റമാണ് ഏക ആശ്രയം

വ്യത്യസ്തമായ വഴിയിലൂടെയാണ് സന്തോഷ് പണ്ഡിറ്റിന്റെ യാത്ര. അഞ്ച് ലക്ഷത്തിന് പടം പിടിച്ച് ലക്ഷങ്ങള്‍ നേടുന്ന അല്‍ഭുതം. സ്വയം മണ്ടനായി നടിച്ച് മാര്‍ക്കറ്റ് ചെയ്തുണ്ടാക്കിയ സാമ്പത്തിക വിജയങ്ങള്‍. ഏത് ചിത്രമെടുത്താലും മുടക്കമുതല്‍ തിരിച്ചു പിടിച്ച ചരിത്രമാണ് സന്തോഷ് പണ്ഡറ്റിനുള്ളത്. നിര്‍മ്മാണവും സംവിധാനവും സംഗീതവും എഡിറ്റിംഗും ക്യാമറയും അഭിനയവുമെല്ലാം സ്വന്തമായി തന്നെ ചെയ്യും. അതുകൊണ്ട് തന്നെ സിനിമകളുടെ വിജയത്തില്‍ ഏക ഘടകമാണ് സന്തോഷ് പണ്ഡിറ്റ്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പടമെടുക്കാന്‍ പണത്തിനായി പലരേയും സമീപിച്ചു. ആരും സഹായിക്കാനില്ലാതെ വന്നപ്പോഴാണ് സ്വന്തം നിലയില്‍ എല്ലാം തുടങ്ങിയത്. അങ്ങനെ ഒരു സിനിമയും വന്നു. സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് എന്നായിരുന്നു സിനിമയുടെ പേര്. എട്ട് ഫൈറ്റ്, എട്ട് പാട്ട്, 12 നായികമാര്‍ അങ്ങനെ സിനിമയില്‍ വേറിട്ട ചരിത്രം തന്നെ സന്തോഷ് പണ്ഡിറ്റ് കുറിച്ചു. ഈ സിനിമയുടെ പേര് തന്റെ ഭാഗ്യമായി അദ്ദേഹം കാണുന്നു. ഇനിയെല്ലാവരും അങ്ങനെ എന്നെ വിളിച്ചാല്‍ മതിയെന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ നിലപാട്. അതുകൊണ്ട് തന്നെ പേര് അങ്ങനെ മാറ്റുകയാണ് താരം.

തന്റെ പേര് സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് എന്നാക്കുകയാണ് സിനിമാ താരം. ഇതിനായി ഗസറ്റ് വിജ്ഞാപനത്തിനും നടന്‍ തയ്യാറെടുക്കുകയാണ്. ഇതിലൂടെ ഔദ്യോഗികമായി തന്നെ ് സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് എന്ന പേര് നിലവില്‍ വരും. പിന്നെ ആരു പേരു ചോദിച്ചാലും സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് എന്നാകും താരം മറുപടി നല്‍കുക.

Top