‘സിനിമയില്‍ നിന്ന് മാറി നിന്നതല്ല പുറത്താക്കിയത്’; സുരേഷ് ഗോപി

സുരേഷ് ഗോപി കുറെ നാളുകളായി സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ്. എന്തുകൊണ്ടാണ് സിനിമ ഉപേക്ഷിച്ച് നടന്‍ മാറി നിന്നതെന്ന് പലരും ആലോചിച്ചു. ഇനി രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വെച്ചകൊണ്ടാണോ എംപി ആയതിന്റെ തിരക്കിലാണോ എന്നൊക്കെ സംശയിച്ചവര്‍ക്ക് മുന്നില്‍ താരം തന്നെ ആ സത്യം വെളിപ്പെടുത്തി. മാറി നിന്നതല്ല ചിലര്‍ മാറ്റി നിര്‍ത്തിയതാണെന്നാണ് നടന്‍ സുരേഷ് ഗോപി പറയുന്നത്. 2015ല്‍ റിലീസ് ചെയ്ത മൈ ഗോഡ് എന്ന സിനിമയ്ക്ക് ശേഷം സുരേഷ് ഗോപി സിനിമയില്‍ അഭിനയിച്ചിട്ടില്ല എന്നതാണ് സത്യം. എന്നാല്‍ പിന്നീട് ടെലിവിഷന്‍ പരിപാടികളിലൂടെ സജീവമായി രാഷ്ട്രീയരംഗത്തെത്തുകയും ചെയ്തു. ബിഗ് സ്‌ക്രീനില്‍ നിന്ന് എന്തിന് മാറി നിന്നു എന്ന ചോദ്യത്തിന്‌ ‘ഞെക്കിക്കൊന്നോളൂ പക്ഷെ ശ്വാസം മുട്ടിച്ച് കൊല്ലരുതെന്നാണ്’ സുരേഷ് ഗോപി തനിക്കുണ്ടായ അനുഭവത്തെപ്പറ്റി ഒരു പൊതുവേദിയില്‍ പറഞ്ഞത്. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ ബയോകെമിസ്ട്രി അനലൈസറിന്റെ സമര്‍പ്പണവും ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കവേയാണ് അദ്ദേഹം വികാരാധീനനായത്. സുരേഷ് ഗോപി എം.പി.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 40 ലക്ഷം രൂപ അനുവദിച്ച് വാങ്ങിയ ഉപകരണമാണിത്. സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്തുകൊണ്ടിരുന്ന സമയത്താണ് ചാനല്‍ റിയാലിറ്റി ഷോയില്‍ അവതാരകനായത്. എന്നാല്‍ അത് ഹിറ്റായതോടെ ചില സിനിമാ പ്രവര്‍ത്തകര്‍ക്ക് ഇഷ്ടപ്പെട്ടില്ല. ഫിലിം ചേംബറും നിര്‍മാതാക്കളുടെ സംഘടനയും ആ പരിപാടി അവതരിപ്പിക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ജനങ്ങളുമായി നന്നായി സംവദിക്കാന്‍ കഴിയുന്ന പരിപാടി ഒഴിവാക്കാന്‍ തയ്യാറായില്ല. അതോടെ സിനിമ ചെയ്യാന്‍ നിയന്ത്രണമേര്‍പ്പെടുത്തി. അങ്ങനെ സിനിമ വേണ്ടെന്ന് വച്ച് ആ പരിപാടിയില്‍ ഞാന്‍ സജീവമാകുകയായിരുന്നു. സുരേഷ് ഗോപി പറഞ്ഞു. മനുഷ്യരുമായി വളരെയേറെ സംവദിക്കാന്‍ ഇതിലൂടെ കഴിഞ്ഞു. സാധാരണക്കാരുടെ വേദനയും പ്രതീക്ഷകളും സ്വപ്നങ്ങളുമെല്ലാമറിഞ്ഞു. ആ പ്ലാറ്റ് ഫോമിലിരുന്നപ്പോള്‍ വല്ലാത്തൊരു അനുഭവമായിരുന്നു. അതുകൊണ്ട് തന്നെ സിനിമകള്‍ നഷ്ടപ്പെട്ടതില്‍ വേദനയില്ല.’ സുരേഷ് ഗോപി പറയുന്നു.

Top