ദുരന്തമുഖത്ത് കേരളത്തെ സഹായിക്കാന്‍ സൂപ്പര്‍ സ്റ്റാര്‍ സൂര്യയും സഹോദരന്‍ കൂടിയായ കാര്‍ത്തിക്കും. കേരളത്തെ പ്രളയക്കെടുതിയില്‍ നിന്നും കരകയറ്റാന്‍ 25 ലക്ഷം രൂപയാണ് ഇവര്‍ സംഭാവന ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് പണം എത്തിക്കുക.
ദുരിതത്തിലായവരെയും മറ്റ് സഹായം ആവശ്യമുള്ളവരെയും പിന്തുണയ്ക്കുന്ന രീതിയാണ് സൂര്യക്കുള്ളത്. ഇത്തരത്തില്‍ സഹായം ചെയ്യുന്നതിനായി സ്വന്തമായി ഒരു സംഘടനയും സൂപ്പര്‍സ്റ്റാറിന്റെ കീഴിലുണ്ട്.
ആകെ വലച്ച പ്രളയകാലത്തിലൂടെയാണ് കേരളം ഇപ്പോള്‍ കടന്നുപോകുന്നത്. നാശനഷ്ടങ്ങളുടെ കണക്കുകള്‍ ഇതുവരെ എടുക്കാനായിട്ടില്ല. സര്‍വ്വതും നഷ്ടപ്പെട്ട ആയിരങ്ങളാണ് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്. തങ്ങളുടെ ജീവിതം പഴയപടി ആക്കുവാന്‍ അവര്‍ക്ക് വലിയ പിന്തുണ ആവശ്യമുണ്ട്.