രണ്ടു വര്‍ഷമായി ദമാമില്‍ കുടുങ്ങിയ 29 മലയാളികള്‍ നാട്ടിലെത്തും: സുഷമ സ്വരാജ്

തിരുവനന്തപുരം: രണ്ടു വര്‍ഷമായി സൗദി അറേബ്യയില്‍ കുടുങ്ങിക്കിടക്കുന്ന 29 മലയാളികള്‍ അടുത്ത ആഴ്ച നാട്ടിലെത്തുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.

ദമാമിലുള്ള ഇവരെ നാട്ടിലെത്തിക്കുന്നതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായതായി വിദേശകാര്യമന്ത്രായലം വ്യക്തമാക്കി. രണ്ടു വര്‍ഷം മുന്പ് ദമാമിലെത്തിയ 29 മലയാളികളുടെ വീസയും പാസ്പോര്‍ട്ടുകളും സ്പോണ്‍സര്‍ കമ്പനിക്ക് കൈമാറാതിരുന്നതിനെ തുടര്‍ന്നാണ് ഇവര്‍ അന്യനാട്ടില്‍ കുടുങ്ങിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top