യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം ഓം സ്വാമിക്കെതിരെ കേസ്

ന്യൂഡല്‍ഹി: രാജ്ഘട്ടില്‍ വെച്ച് യുവതിയെ കടന്ന് പിടിച്ച് വസ്ത്രം നീക്കുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത വിവാദ നായകന്‍ ഓം സ്വാമിക്കെതിരെ യുവതിയുടെ പരാതിയില്‍ കേസ് എടുത്തു. സ്വാമിയും സഹായിയും കഴിഞ്ഞ ഏഴാം തിയതിയാണ് യുവതിയെ ആക്രമിച്ചത്. ബിഗ് ബോസ് ടെലിവിഷന്‍ ഷോയിലൂടെ കുപ്രസിദ്ധി നേടിയ താരമാണ് ഓം സ്വാമി.

നിലവില്‍ സ്ത്രീകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത പേരില്‍ നിരവധി കേസുകള്‍ വിവാദ സ്വാമിയുടെ പേരിലുണ്ട്. രാജ്ഘട്ടില്‍ വെച്ചുള്ള പീഡന ശ്രമം പരാജയപ്പെട്ടപ്പോള്‍ സ്വാമി തന്നെ ഭീഷണിപ്പെടുത്തിയെന്നും പരാതി നല്‍കിയാല്‍ പരിണിത ഫലങ്ങള്‍ അനുഭവിക്കുമെന്നും പറഞ്ഞതായി യുവതി മൊഴി നല്‍കി. തിങ്കളാഴ്ച കേസില്‍ കോടതി വാദം കേള്‍ക്കും

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top