സ്വപ്‌നയുടെ ഫ്‌ളാറ്റില്‍ രാത്രി കാലങ്ങളില്‍ സ്റ്റേറ്റ് കാറുകളില്‍ ഉന്നത ആളുകള്‍ വരുന്നത് പതിവ്; തിരിച്ച് പോകുന്നത് പുലര്‍ച്ചെ; പ്രദേശ വാസികളുടെ വെളിപ്പെടുത്തല്‍.സ്വപ്‌നയെ സംരക്ഷിച്ച് പൊലീസും

തിരുവനന്തപുരം:സ്വ​പ്ന സു​രേ​ഷി​ന് ഉ​ന്ന​ത ബ​ന്ധ​ങ്ങ​ൾ ഉ​ണ്ടെ​ന്നു വ്യ​ക്ത​മാ​ക്കി പ്ര​ദേ​ശ വാ​സി​ക​ൾ വെ​ളി​പ്പെ​ടു​ത്ത​ൽ.സ്വ​പ്ന താ​മ​സി​ക്കു​ന്ന മു​ട​വ·ു​ക​ളി​ലെ ഫ്ലാ​റ്റി​ൽ രാ​ത്രി കാ​ല​ങ്ങ​ളി​ൽ സ്റ്റേ​റ്റ് കാ​റു​ക​ളി​ൽ ഉ​ന്ന​ത ആ​ളു​ക​ൾ വ​ന്നു പോ​കു​ക പ​തി​വാ​യി​രു​ന്നു വെ​ന്നാ​ണ് നാ​ട്ടു​കാ​രും സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രും വ്യ​ക്ത​മാ​ക്കു​ന്ന​ത്.പ​ല​രും സ്വ​പ്ന​യു​ടെ വീ​ട്ടി​ൽ വ​ന്ന ശേ​ഷം പു​ല​ർ​ച്ചെ​യോ​ടെ യാ​ണ് മ​ട​ങ്ങി പോ​യി​രു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ഇ​തി​നെ​തി​രെ റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ രം​ഗ​ത്ത് വ​ന്നി​രു​ന്നു.

അതേസമയം കോൺസുലേറ്റ് സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷിന് പൊലീസിലും അടുത്ത ബന്ധം. മുൻപ് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിൽ നിന്ന് സ്വപ്‌നയ്ക്ക് പൊലീസ് സംരക്ഷണം ഒരുക്കിയെന്ന വിവരമാണ് പുറത്തുവരുന്നത്.

എയർ ഇന്ത്യ ജീവനക്കാരനായ സിബുവിനെതിരായ വ്യാജ പരാതിയുമായി ബന്ധപ്പെട്ടാണ് സ്വപ്‌നയ്‌ക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിൽ സ്വപ്നയെ സംരക്ഷിക്കാനും സിബുവിനെ കുടുക്കാനും ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചു. കേസിൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷണം അട്ടിമറിച്ചു. കേസ് അവസാനിപ്പിക്കാൻ പൊലീസ് സമർപ്പിച്ച റിപ്പോർട്ട് പുറത്തുവന്നു.

Top