മകളായ ആരുഷിയെയും ജോലിക്കാരനെയും കൊന്ന കേസില്‍ സിബിഐ പ്രതിയാക്കി; കുറ്റവിമുക്തരായ തല്‍വാര്‍ ദമ്പതികള്‍ക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ ഭയം

ന്യൂഡല്‍ഹി: ജനങ്ങള്‍ തങ്ങലെ വിചിത്ര ജീവികളെപ്പോലെയാണ് നോക്കുന്നതെന്ന് ആരുഷി കൊലക്കേസില്‍ കുറ്റവിമുക്തരാക്കപ്പെട്ട തല്‍വാര്‍ ദമ്പതികള്‍. ഈ സമൂഹത്തില്‍ ജീവിക്കാന്‍ ഭയം തോന്നുന്നുവെന്നും ദമ്പതികള്‍. ഹോട്ട് സ്റ്റാറിന് നല്‍കിയ അഭിമുഖത്തിലാണ് ദമ്പതികള്‍ ഇക്കാര്യം പറഞ്ഞത്. ലോകത്തെയും ആളുകളെയും അഭിമുഖീകരിക്കാന്‍ ഭയം തോന്നുന്നുവെന്നും അവര്‍ പറഞ്ഞു.

ജയിലില്‍നിന്ന് പുറത്തിറങ്ങിയശേഷം ആളുകളുടെ ധാരണകള്‍ എങ്ങനെ മാറിയെന്ന് അവര്‍ അഭിമുഖത്തില്‍ വിശദീകരിക്കുന്നു. ജീവിതത്തിലെ കറുത്ത കാലഘട്ടമെന്നാണ് നൂപുര്‍ തല്‍വാര്‍ ജയില്‍ വാസത്തെ വിശദീകരിക്കുന്നത്. മകളെ കൊലപ്പെടുത്തിയെന്ന കുറ്റം സിബിഐ കോടതി തങ്ങളുടെമേല്‍ ചുമത്തിയതിന് ശേഷം കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലായെന്നും അവര്‍ പറയുന്നു. കാരാഗ്രഹവാസം അഭിമുഖീകരിക്കാന്‍ വളരെ പ്രയാസമുള്ളതാണ്. സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. ദുഷ്‌കീര്‍ത്തിയെ നേരിടേണ്ടതായി വരിക, പെട്ടെന്നൊരു ദിവസം അഴികള്‍ക്കുള്ളില്‍ നില്‍ക്കേണ്ടിവരിക ഇതൊക്കെ അഭിമുഖീകരിക്കുക വളരെ പ്രയാസമുള്ള കാര്യങ്ങളാണെന്ന് രാജേഷ് തല്‍വാര്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസന്വേഷണത്തിലെ പിഴവുകളെക്കുറിച്ച് അധികമൊന്നും സംസാരിക്കാന്‍ അവര്‍ തയ്യാറായിട്ടില്ല. ചിലകാര്യങ്ങള്‍ എല്ലാവര്‍ക്കും വ്യക്തമാകേണ്ടതായിട്ടുണ്ട്. അന്വേഷണം വഴിതിരിച്ചുവിട്ടിരുന്നോയെന്ന് ചിലര്‍ ചോദിക്കുന്നു. എല്ലാം രേഖകളായുണ്ട്. ഇക്കാര്യത്തില്‍ എന്തെങ്കിലും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും രാജേഷ് തല്‍വാര്‍ പറയുന്നു.

ഓക്ടോബര്‍ 12 നാണ് തല്‍വാര്‍ ദമ്പതികളെ ആരുഷി വധക്കേസില്‍ കുറ്റക്കാരല്ലെന്നുകണ്ട് അലഹബാദ് ഹൈക്കോടതി വെറുതെ വിട്ടത്. 2008 ലാണ് നോയിഡയിലെ വീട്ടില്‍ വെച്ച് ഇവരുടെ മകള്‍ ആരുഷിയേയും വീട്ടുവേലക്കാരന്‍ ഹേംരാജിനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കേസന്വേഷിച്ച സിബിഐ തല്‍വാര്‍ ദമ്പതികളെ അറസ്റ്റ് ചെയ്തു. നാലുവര്‍ഷമാണ് ഇവര്‍ ജയിലില്‍ കിടന്നത്.

Top