തമിഴ് നടൻ മാരൻ അന്തരിച്ചു ; വിടവാങ്ങിയത് ഗില്ലി സിനിമയിലൂടെ ശ്രദ്ധ നേടിയ താരം : മരണം സംഭവിച്ചത് കോവിഡ് ചികിത്സയിൽ കഴിയുന്നതിനിടയിൽ

സ്വന്തം ലേഖകൻ

 

ചെന്നൈ: ഗില്ലി, കുരുവി തുടങ്ങിയ സിനിമകളിലെ പ്രകടനത്തിലൂടെ ശ്രദ്ധ നേടിയ തമിഴ് നടൻ മാരൻ അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിനിടയിലാണ് മരണം സംഭവിച്ചത്.

രണ്ട് ദിവസം മുമ്പാണ് കൊവിഡ് ബാധിച്ച് അദ്ദേഹത്തെ ചെങ്ങൽപേട്ട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഇന്ന് പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്. 48 വയസ്സായിരുന്നു.

ചെങ്ങൽപേട്ട് നാത്തം സ്വദേശിയാണ് മാരൻ. ദളപതി വിജയ് നായകനായ കുരുവി, ഗില്ലി സിനിമകളിൽ വിജയ്‌യുടെ ഉറ്റ സുഹൃത്തായാണ് മാരൻ അഭിനയിച്ചിരുന്നത്. ഏറെ ശ്രദ്ധിക്കപ്പെട്ട പ്രകടനമായിരുന്നു ചിത്രങ്ങളിൽ മാരൻ കാഴ്ചവെച്ചിരുന്നത്.

ബോസ് എങ്കിര ഭാസ്‌കരൻ, തലൈനഗരം, ഡിഷ്യൂം, വേട്ടൈക്കാരൻ, കെജിഎഫ് ചാപ്റ്റർ 1 തുടങ്ങിയ സിനിമകളാണ് അദ്ദേഹം അഭിനയിച്ച മറ്റ് സിനിമകൾ. ഹാസ്യ കഥാപാത്രമായും വില്ലൻ വേഷങ്ങളിലും അദ്ദേഹം തിളങ്ങിയിട്ടുണ്ട്.

Top