മലയാള യുവനടിമാർ മദ്യപിച്ച് ഡ്രൈവറെ പീഡിപ്പിച്ചു

കൊച്ചി:മദ്യലഹരിയിൽ ടാക്സി ഡ്രൈവറെ മർദിച്ച കേസിൽ മുന്ന് സീരിയൽ നടിമാരെ കസ്റ്റഡിയിൽ എടുത്തു എറണാകുളം വൈറ്റിലയിൽ ആണ് സംഭവം .സ്ത്രീകളുടെ മർദ്ദനം ഏറ്റ് ഷെഫീഖ് എന്ന ടാക്സി ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണ് .ഓൺലൈൻ സർവീസ് വഴി ടാക്സി ബുക്ക് ചെയ്ത സ്ത്രീകൾ വൈറ്റിലയിൽനിന്നാണ് കാറിൽ കയറിയത് മദ്യ ലഹരിയിൽ ആയിരുന്ന സ്ത്രീകൾ കയറിയപ്പോൾ തന്നെ ബഹളം വെക്കാൻ തുടങ്ങിയിരുന്നു പോകേണ്ട സ്ഥലത്തെച്ചൊല്ലി സ്ത്രീകളും ഡ്രൈവറും തമ്മിൽ വാക്ക് തർക്കം ഉണ്ടായി. ഇതിനിടയിൽ അക്രമാസക്തരായ സ്ത്രീകൾ ഡ്രൈവറുടെ വസ്ത്രങ്ങൾ വലിച്ചു കീറുകയും തലയിലും മുഖത്തും മർദിക്കുകയും ആയിരുന്നു . ഡ്രൈവറെ വലിച്ചിറക്കി മർദിച്ചു എന്നും ഒരു സ്ത്രീ കാറിന്റെ ബാക്ക് ഡോർ ചവിട്ടി പൊളിക്കുകയും ചെയ്തു എന്ന് പറയുന്നു തുടർന്നു റോഡിൽ കിടന്നു കരിങ്കൽ എടുത്തു തലക്ക് അടിച്ചു എന്നും മർദ്ദനത്തിന് ഇടയിൽ  ഡ്രൈവറുടെ ഉടുമുണ്ടും അടിവസ്ത്രവും വലിച്ചുകീറി എന്നും പരാതിയുണ്ട്. അന്യായമായി ദേഹോപദ്രവം ഏല്പിച്ചു,അസഫ്യം പറഞ്ഞു ജോലിക്ക് തടസ്സം വരുത്തി തുടങ്ങിയ കുറ്റങ്ങളാണ് സ്ത്രീകള്ക്ക് മേൽ ചുമത്തിയിരിക്കുന്നത്

കുമ്പളം സ്വദേശി ഷഫീഖ് ആണ് സ്ത്രീകളുടെ മർദ്ദനത്തിന് ഇരയായത് ഷഫീഖ് ആശുപത്രിയിൽ ചികിത്സ തേടി പിന്നീട് സമീപത്തെ പോലീസ് എയിഡഡ് പോസ്റ്റിൽ എത്തി ഡ്രൈവർ പരാതിപ്പെട്ടതിനെ തുടർന്ന് യുവതികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു ആദ്യം പോലീസ് എയിഡ് പോസ്റ്റിൽ കസ്റ്റഡിയിൽ സൂക്ഷിച്ച ഇവരെ മരട് പോലീസ് എത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ഡ്രൈവറുടെ പരാതിയിൻ മേൽ കേസ് എടുത്ത ഇവരെ സ്റ്റേഷൻ ജ്യാമത്തിൽ വിട്ടയക്കും എന്ന് അറിയിച്ചു ഈ മൂന്ന് യുവതികളും ചില സീരിയലുകളിൽ അഭിനയിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top