തൃശൂര്‍: യുവതിയുമായി അനാശ്യസ്യത്തിന് എത്തിയ മൂന്ന് സുഹൃത്തുക്കളില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഫ്‌ളാറ്റ് വാടകക്കെടുത്ത് വിവാഹമോചിതയായ യുവതിയ മൂന്ന് പേരും അനാശാസ്യത്തിനായി ഉപയോഗിക്കാറുണ്ടായിരുന്നു. പതിവു പോലെ മൂന്നപേരും എത്തിയെങ്കിലും യുവതിയെ കുറിച്ചുള്ള തര്‍ക്കം ഒരു സുഹൃത്തിന്റെ കൊലപാതകത്തില്‍ കലാശിച്ചു.
ഷൊര്‍ണൂര്‍ ടൗണ്‍ ലത നിവാസില്‍ ബാലസുബ്രഹ്മണ്യന്റെ മകന്‍ സതീഷാണ് കൊലപ്പെട്ടത്.സതീഷിന്റെ(28) സുഹൃത്ത് മറ്റത്തൂര്‍ വാസുപുരം മാങ്ങാറില്‍ വീട്ടില്‍ കൃഷ്ണപ്രസാദിനെ(32) പോലീസ് അറസ്റ്റ് ചെയ്തു.സംഭവത്തിലെ മറ്റു പ്രതികളായ കൊടകര വെട്ടിക്കല്‍ വാസുപുരം സ്വദേശി റഷീദ്(36), ഗുരുവായൂര്‍ വല്ലശേരി തൈക്കാട് വീട്ടില്‍ ശാശ്വതി(36) എന്നിവരെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
വിവാഹമോചിതയായ യുവതിയുമായി റഷീദിന് അടുത്ത ബന്ധം ഉണ്ടായിരുന്നു.ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്ത് യുവതിയുമായി സംഘം ഇടക്കിടെ ഒത്തുകൂടാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം സംഘം ഫല്‍റ്റിലെത്തി മദ്യപിച്ചതിനുശേഷം യുവതിയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സതീഷിനെ കൈകൊണ്ടു മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു. സംഭവത്തിനു ശേഷം കൃഷ്ണപ്രസാദും മറ്റു ചേര്‍ന്നാണ് അവശനിലയിലായിരുന്ന രതീഷിനെ ആശുപത്രിയിലെത്തിച്ചത്.
മറ്റുള്ളവര്‍ സ്ഥലത്തുനിന്നും മുങ്ങി. കൃഷ്ണപ്രസാദിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.അറസ്റ്റിലായ കൃഷ്പ്രസാദിനെ പോലീസ് വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയി. പിന്നീട് കോടതിയില്‍ ഇയാളെ ഹാജരാക്കും. ഇത്തരം അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാണ് ഫല്‍റ്റ് വാടകയ്‌ക്കെടുത്തതത്രേ. ഫല്‍റ്റുകള്‍ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ടെന്ന് അറിവു കിട്ടിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


