ക്ലാസ് മുറിയില്‍ കുട്ടികളുടെ മുന്നില്‍ വെച്ച് അധ്യാപികയെ കത്തിച്ചു

ബിസ്സിനസ്സുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് അധ്യാപികയെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലിട്ട് തീകൊളുത്തി. ബെംഗളൂരുവിന് സമീപത്തുള്ള മഗഡി താലൂക്കിലെ സ്‌കൂളിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വെച്ചാണ് കെ ജി സുനന്ദ എന്ന അന്‍പത് വയസ്സുകാരിയായ അധ്യാപികയെ ബിസിനസ് പങ്കാളി പച്ചയ്ക്ക് കത്തിച്ചത്. ഇരുവരും ചേര്‍ന്ന് നടത്തിയ ബിസിനസ് തകര്‍ന്നതാണ് ഈ ക്രൂരത ചെയ്യാന്‍ കാരണം എന്നാണ് പോലീസ് പറയുന്നത്. സുനന്ദയ്ക്ക് ശരീരത്തിന്റെ 70 ശതമാനം ഭാഗത്തോളം പൊള്ളലേറ്റിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രേണുകാരധ്യ എന്നയാളാണ് അധ്യാപികയെ ആക്രമിച്ചത്. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുകയാണ്. സുനന്ദയ്‌ക്കേറ്റ പൊള്ളല്‍ ഗുരുതരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

അഞ്ചാം ക്ലാസ്സിലെ വി്ദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സെടുത്ത് കൊണ്ടിരിക്കുമ്പോള്‍ അക്രമി കയറി വന്ന് സുനന്ദയുമായി തര്‍ക്കിക്കുകയായിരുന്നു.

ശേഷം കയ്യിലിരുന്ന മണ്ണെണ്ണ സുനന്ദയുടെ ദേഹത്ത് ഒഴിച്ച ശേഷം തീപ്പെട്ടി ഉരച്ചിടുകയായിരുന്നു. മറ്റ് അധ്യാപകര്‍ ഓടിയെത്തുമ്പോഴേക്കും ്അക്രമി രക്ഷപ്പെട്ടിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Top