ബംഗളുരു: ഭാര്യയെ കുടുക്കന്‍ ബെഡ്‌റൂമില്‍ ഒളിക്യാമറ വച്ച് ടെക്കിയായ ഭര്‍ത്താവ്. ഭാര്യയ്ക്ക് കാമുകനുണ്ടെന്നും തന്നെ വഞ്ചിക്കുകയാണെന്നും ടെക്കിയായ ഭര്‍ത്താവ് കണ്ടെത്തിയതോടെയാണ് ഒളി ക്യാമറ ഓപ്പറേഷന് ഭര്‍ത്താവ് തുനിഞ്ഞത്.
ഭാര്യയുടെ വഞ്ചന കണ്ടെത്തിയ അടുത്തിടെ വിവാഹമോചനം നേടുകയും ചെയ്തു. 31കാരനായ ടെക്കിയാണ് ഭാര്യയെ കുടുക്കിയത്. 2015ന്റെ തുടക്കത്തോടെയാണ് ഇയാള്‍ക്ക് ഭാര്യയില്‍ സംശയം തോന്നി തുടങ്ങിയത്. എന്നാല്‍ ഇത് ചോദ്യം ചെയ്തപ്പോള്‍ ഭാര്യ നിഷേധിക്കുകയാണുണ്ടായത്.
തുടര്‍ന്ന് ഇയാള്‍ വീട്ടിലെ സ്വീകരണ മുറിയിലെ കേ്‌ളാക്കിനുള്ളില്‍ ഒളിക്യാമറ സ്ഥാപിച്ചു. ആദ്യത്തെ ഒന്നു രണ്ട് മാസത്തേക്ക് അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് ലിവിംഗ് റൂമിന്റെ വ്യത്യസ്ത ഭാഗങ്ങളിലായി ഇയാള്‍ രണ്ട് ക്യാമറകള്‍ കൂടി സ്ഥാപിച്ചു. ചില ആപ്ലിക്കേഷനുകളും റിമോര്‍ട്ട് സെര്‍വറും ഉപയോഗിച്ച് ഭാര്യയുടെ ഫോണ്‍ തന്റെ ലാപ്‌ടോപ്പുമായി ബന്ധിപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് ഇയാള്‍ ഭാര്യയും കാമുകനുമായുള്ള സംഭാഷണങ്ങള്‍ ചോര്‍ത്തുകയും കിടപ്പുമുറിയില്‍ സ്ഥാപിച്ചിരുന്ന ക്യാമറയില്‍ ഭാര്യയും കാമുകനുമായുള്ള ലൈംഗിക ബന്ധത്തിന്റെ ദൃശ്യം പകര്‍ത്തുകയും ചെയ്തു. മൂന്ന് വയസുകാരിയായ മകള്‍ കിടപ്പു മുറിയില്‍ ഉറങ്ങുന്നതിനിടെയാണ് യുവതി കാമുകനുമായി ബന്ധപ്പെട്ടത്. ഭാര്യയുടെ രഹസ്യബന്ധം കണ്ടെത്തിയതോടെ ഇയാള്‍ വിവഹമോചനത്തിന് കോടതിയെ സമീപിക്കുകയും ബന്ധം പിരിയുകയും ചെയ്തു.


