ലഹരിയിൽ മുങ്ങി തെലുങ്കു സിനിമ: ലഹരി മാഫിയ ബന്ധം മലയാളത്തിലേയ്ക്കും; നോട്ടപ്പുള്ളിയായി മലയാളി നടി

സിനിമാ ഡെസ്‌ക്

കൊച്ചി: തെലുങ്കു സിനിമയിലെ ലഹരിമാഫിയയും മലയാള സിനിമയെയും തമ്മിൽ ബന്ധിപ്പിക്കുന്നതിനു ഇടനിലനിൽക്കുന്നത് മലയാളി നടിയും കാമുകനുമെന്നു സൂചന. അടുത്തിടെ മലയാളത്തിൽ നിന്നു തെലുങ്ക് സിനിമയിലേയ്ക്കു ചേക്കേറിയ നടിയാണ് മാഫിയ സംഘത്തെ മലയാള സിനിമയുമായി ബന്ധിപ്പിക്കുന്നതെന്നാണ് കേസ് അന്വേഷിക്കുന്ന ആന്ധ്രാ പൊലീസിനു ലഭിച്ചിരിക്കുന്ന രഹസ്യ വിവരം. കേസ് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സംഘം അടുത്ത ദിവസം തന്നെ ഈ മലയാളി നടിയെ ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന സൂചന.
തെലുങ്ക് സിനിമയെ തന്നെ പിടിച്ചു കുലുക്കിയാണ് കഴിഞ്ഞ ദിവസങ്ങളിൽ സൂപ്പർ താരങ്ങൾക്കു ലഹരിമരുന്നു മാഫിയയുമായുള്ള ബന്ധം പുറത്തു വന്നത്. തെലുങ്ക് സൂപ്പർ താരം രവി തേജയുടെ സഹോദരൻ അപകടത്തിൽ മരിച്ചതിനു പിന്നാലെ ഹൈദരാബാദ് പൊലീസ് നടത്തിയ അന്വേഷണമാണ് കേസിൽ നിർണ്ണായകമായി മാറിയത്. തെലുങ്ക് താരങ്ങളായ നവ്ദീപ്, ചാർമി, രവീതേജയുടെ സഹോദരൻമാരായ ഭരത്, രഘു എന്നിവർക്കും ലഹരിമരുന്നു മാഫിയയുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയിരുന്നു. ലഹരിമാഫിയ സംഘത്തലവൻ കാൽവിൻ മസ്‌കരാനസിനെ പിടികൂടിയതോടെയാണ് തെലുങ്ക് സിനിമയിൽ പിടിമുറുക്കുന്ന മയക്കുമരുന്നു അധോലോക സംഘത്തെപ്പറ്റി വ്യക്തമായ ചിത്രം പൊലീസിനു ലഭിച്ചത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് തമിഴ്, മലയാളം സിനിമാ ഇൻഡസ്ട്രിയിലേയ്ക്കു ലഹരി മാഫിയ സംഘത്തിന്റെ പ്രവർത്തനം വ്യാപിക്കുന്നുണ്ടെന്ന സൂചന ലഭിച്ചത്.
ഇതേ തുടർന്നു പൊലീസ് നടത്തിയ അന്വേഷണമാണ് മലയാളത്തിലെ പ്രമുഖ രണ്ടാം നിരനടിയിൽ എത്തി നിൽക്കുന്നതെന്നാണ് സൂചന. കേരളത്തിലെ യുവനടൻമാരിൽ ഏറെ സാന്നിധ്യമുള്ള ഈ നടി അടുത്തിടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിൽ നായികയായി എത്തിയിട്ടുണ്ട്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും കാര്യമായ ശ്രദ്ധ ഈ നടിയ്ക്കു മലയാളം സിനിമാ മേഖലയിൽ ലഭിച്ചിട്ടില്ല. ഇതേ തുടർന്നാണ് ഇവർ തെലുങ്കിലേയ്ക്കു ചുവടുമാറ്റിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top