ക്ഷേത്രപരിസരത്ത് പൂജാരിയും വിദേശവനിതയും തമ്മിൽ അനാശാസ്യം: പൂജാരിയെ നാട്ടുകാർ തല്ലിയോടിച്ചു

സ്വന്തം ലേഖകൻ

ഹംമ്പി: ക്ഷേത്രത്തിലെ ഉത്സവത്തിനിടെ റഷ്യൻ വനിതയുമായി അനാശാസ്യത്തിലേർപ്പെട്ട പൂജാരി പിടിയിൽ. ക്ഷേത്രമതിൽക്കെട്ടിനുള്ളിലെ ആളൊഴിഞ്ഞ പ്രദേശത്തു വച്ചായിരുന്നു റഷ്യൻ യുവതിയും പൂജാരിയും തമ്മിൽ പ്രണയം പങ്കുവച്ചത്. സംഭവം നേരിൽക്കണ്ട നാട്ടുകാർ ഇവിടുത്തെ സ്വയം പ്രഖ്യാപിത പൂജാരിയെ തല്ലിയോടിച്ചു.
കഴിഞ്ഞ ദിവസം കർണ്ണാടകയിലെ ഹംമ്പി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു അസ്വാഭാവികമായ സംഭവങ്ങൾ. ക്ഷേത്രത്തിലെ സ്വയം പ്രഖ്യാപിത പൂജാരിയായിരുന്നു ഇദ്ദേഹം. യൻദ്രോദ്വാരക ഹനുമാൻ ക്ഷേത്രത്തിലെ ഉത്സവത്തിനായി ഇദ്ദേഹം തന്നെയാണ് ഒരുക്കങ്ങളെല്ലാം നടത്തിയിരുന്നതും. വിദേശത്തു നിന്നു പൂജാരി ക്ഷണിച്ചത് അനുസരിച്ചു നൂറുകണക്കിനു വിദേശികളും ഇവിടെ ക്ഷേത്രത്തിലെ ഉത്സവം കാണാനായി എത്തിയിരുന്നു. ഇതിനിടെയാണ് വിദേശ വനിതയും ക്ഷേത്രത്തിലെ പൂജാരിയും തമ്മിൽ പ്രണയത്തിലായത്. തുടർന്നു വിദേശ വനിത ക്ഷേത്രം പൂജാരിയുമായി ചേർന്ന് ദിവസങ്ങലായി അഹിതം തുടർന്നു വരികയായിരുന്നു.
ഇതേപ്പറ്റി ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കിടയിൽ ചർച്ചയുണ്ടായിരുന്നെങ്കിലും പൂജാരിയോടു വിവരം പറയാൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ല. ഇതേ തുടർന്നാണ് ഭക്തർ പൂജാരിയെ രഹസ്യമായി നിരീക്ഷിക്കാൻ തുടങ്ങിയത്. തുടർന്നു കഴിഞ്ഞ ദിവസം ഉത്സവത്തിനിടെ പൂജാരി അപ്രത്യക്ഷനായി തുടർന്നു ചിലർ ഇദ്ദേഹത്തെ രഹസ്യമായി പിൻതുടരുകയായിരുന്നു. ഇതിനിടെയാണ് ക്ഷേത്രപരിസരത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ പൂജാരിയെയും റഷ്യൻ വനിതയെയും അസ്വാഭാവികമായ നിലയിൽ കണ്ടെത്തിയത്. അർധനഗ്നനായ പൂജാരിയെ നാട്ടുകാർ ചേർന്നു അടിച്ചോടിക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top