നടി കെ.​പി.​എ.​സി ല​ളി​ത​യു​ടെ ചി​കി​ത്സാ ചെ​ല​വ് എറ്റെടുത്ത് സംസ്ഥാന സർക്കാർ

തി​രു​വ​ന​ന്ത​പു​രം: നാ​ട​ക-​ച​ല​ചി​ത്ര ന​ടി​ കെ.​പി.​എ.​സി ല​ളി​ത​യു​ടെ ചി​കി​ത്സാ ചെ​ല​വ് സർക്കാർ എറ്റെടുക്കുന്നു. ക​ര​ൾ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ​ തു​ട​ർ​ന്ന് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് ല​ളി​ത. ഇന്ന് ചെർന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാണ് തീ​രു​മാ​നം.

അതെ സമയം ചികിത്സയിൽ കഴിയുന്ന നടി കെ.പി.എ.സി ലളിതയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് മകനും സംവിധായകനുമായ സിദ്ധാർഥ് ഭരതൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തൃ​ശൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ ​നി​ന്നു​മാ​ണ് ല​ളി​ത​യെ കൊ​ച്ചി​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്.

Top