കണ്ണൂർ : മോഷണക്കേസിൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റു ചെയ്യാതെ കുടിയാന്മല പോലീസ് നടപടിയിൽ പ്രതിക്ഷേധം . കണ്ണൂർ ജില്ലയിലെ നെല്ലിക്കുറ്റി സെന്റ് അഗസ്റ്റ്യൻസ് പള്ളിയിൽ മോഷണം നടത്തിയ പ്രതികളെ വ്യക്തമായി അറിവായിട്ടും അറസ്റ്റു ചെയ്യാതെ കുടിയാന്മല പോലീസിന്റെ നീക്കത്തിൽ പ്രതിക്ഷേധം ഇന്ന് വിശ്വാസികളുടെയും പൊതുജനത്തിന്റെയും നേതൃത്തത്തിൽ വമ്പൻ പ്രതിക്ഷേധ യോഗം നടന്നു . പ്രതികളെ തെളിവ് സഹിതം മനസ്സിലായിട്ടും അറസ്റ്റു ചെയ്യാതെ നിഷ്ക്രിയമായിരിക്കുകയാണ് കുടിയാന്മല പോലീസ്.
പ്രതികളുമായി നിരന്തരമായി ചങ്ങാത്ത ബന്ധമുള്ളതിനാൽ ആണ് പോലീസ് നിഷ്ക്രിയമെന്നാണ് പൊതുജനം ആരോപിക്കുന്നത് .പ്രതിയെ രക്ഷിച്ചെടുക്കാനുള്ള തരത്തിൽ കേസ് ഡയറികൾ തയ്യാറാക്കുന്നു എന്നാണ് പൊതുജനത്തിന്റയും വിശ്വാസികളുടെയും ആരോപണം . പോലീസ് നിഷ്ക്രിയത്തിനും അനാസ്ഥക്കും പ്രതികളെ സംരക്ഷിക്കുന്ന നിലപാടുകൾക്കും എതിരായി ഇടവക ജനവും വിശ്വാസികളും പൊതുസമൂഹവും രംഗത്ത് വന്നിരിക്കുകയാണ് .
മോഷണ കേസിലെ പ്രതി നെല്ലിക്കുറ്റിക്കാരൻ അനീഷ് പുളിക്കൽ ആണെന്ന് ഇന്നത്തെ പ്രസംഗത്തിൽ നെല്ലിക്കുറ്റി ഇടവക പള്ളി വികാരി റവ .ഫാ മാത്യു ഓലിക്കൽ വ്യക്തമാക്കിയിരുന്നു.
നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് പള്ളിയുടെ പഴയ പള്ളി പരിസരത്ത് 16/2/26 11.30 pm നും 17/2/26 01.15am നും ഇടയിൽ ഉണ്ടായ മോഷണത്തിലും തുടർന്നുള്ള സംഭവങ്ങളിലും പ്രതിഷേധം അറിയിക്കാനും കാര്യങ്ങൾ വിശദമാക്കാനുമായി പള്ളിയുടെയും AKCC ചെമ്പേരി ഫോറോനയുടെയും ആഭിമുഖ്യത്തിൽ 01-03-2026 (ഞായർ ) വൈകുന്നേരം 5.30 ന് നെല്ലിക്കുറ്റി ടൗണിലെ കുരിശുപള്ളി കവലയിൽ ആയിരുന്നു പ്രതിഷേധ വിശദീകരണ യോഗം നടന്നത് .
നെല്ലിക്കുറ്റിയിലെ പഴയ പള്ളി പൊളിച്ച് മാറ്റി പുതിയ പള്ളി പണിയുന്നതിനിടയിൽ അഴിച്ചു സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള 50,000 ൽ അധികം മൂല്യമുള്ള വസ്തുക്കൾ ആയിരുന്നു മോഷണം പോയിരുന്നത് . പ്രതികൾ വരുന്നതും , വാഹനങ്ങളും കൊണ്ടുപോകുന്നതും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട് .ദൃക്‌സാക്ഷികൾ തെളിവ് കൊടുത്തിട്ടുണ്ട് . കുടിയാന്മല പോലീസ് പ്രതികളെ സംരക്ഷിക്കുന്നു എന്ന തിരിച്ചറിവിൽ ജില്ലാ പോലീസ് മേധാവിക്ക് ഇടവക നേതൃത്വം പരാതി കൊടുത്തു . സ്‌പെഷ്യൽ സ്വാഡ് / പോലീസ് ഡോഗ് സ്വാഡ് എന്നിവ വന്നു അന്വോഷണം നടത്തി തെളിവ് എടുത്ത് കുടിയാന്മല പോലീസിനെ അറിയിച്ചിട്ടും പോലീസ് ങ്ങാപാറ നയം സ്വീകരിച്ചിരിക്കയാണ് .
ഏരുവേശി പഞ്ചായത്തും നെല്ലിക്കുറ്റി വാർഡും ഭരിക്കുന്നത് കോൺഗ്രസ് ആണ് .ഇരിക്കൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎൽഎ കോൺഗ്രസ് ആണ് .പള്ളിയുടെ -വിശ്വാസികളുടെ കാര്യം വരുമ്പോൾ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് എംഎൽഎ യും പഞ്ചായത്തും വാർഡ് നേതാക്കളും എടുക്കുന്ന സമീപനം എന്നാണ് പ്രദേശവാസികളുടെ ആരോപണം . ഒരു പള്ളിക്ക് നേരെ നടന്ന ഇത്രയും ക്രൂരമായ ചെയ്തികൾ ഉണ്ടായിട്ടും പഞ്ചായത്ത് നേതൃത്വവും എംഎൽഎ യും നിഷ്ക്രിയം എന്നാണ് ആരോപണം. ആയതിനാൽ തന്നെ പോലീസും ഇവരുടെ ഒത്താശയിൽ നിഷ്ക്രിയമാണെന്നാണ് പൊതുസമൂഹത്തിന്റെ ആരോപണം .











