വൈദികന് മദറുമായി അരുതാത്ത ബന്ധം!വൈദികന്‍ മഠത്തിലെ നിത്യസന്ദര്‍ശകന്‍.സുപ്പീരിയേഴ്സിനെ അറിയിക്കുമെന്ന് ദിവ്യ പറഞ്ഞിരുന്നു.ദിവ്യയെ മഠത്തിലെ മുറിയില്‍ പൂട്ടിയിട്ടു.ആരോപണവുമായി മാതൃസഹോദരനായ ടി.സി. തമ്പി.

കൊച്ചി: സിസ്റ്റര്‍ അഭയകേസ് പോലെ വീണ്ടും ദുരൂഹതകളുമായി പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്‌സ് മഠത്തിലെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സന്യസ്ത വിദ്യാര്‍ത്ഥിനി ദിവ്യയുടെ മരണം. 21 കാരിയായ ദിവ്യയുടേത് മുങ്ങിമരണമാണെന്നാണ് അന്വേഷണത്തില്‍ പറയുന്നത് .കിണറ്റിലുണ്ടായിരുന്ന ഇരുമ്പ് മൂടി മാറ്റിവെച്ചിരുന്നത് തന്നെ മരണത്തിലെ ദൂരുഹത വര്‍ധിപ്പിക്കുന്നതാണ് .എന്നാൽ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും ദിവ്യയുടേത് ആത്മഹത്യയാണെങ്കില്‍പ്പോലും പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്‌സ് മഠത്തിലെ മദറിനെ ഒന്നാം പ്രതിയാക്കി ആത്മഹത്യാപ്രേരണാക്കുറ്റത്തിന് കേസെടുക്കണമെന്നും മാതൃസഹോദരനായ ടി.സി. തമ്പി. മഠത്തില്‍ ഒരു വൈദികന്‍ സ്ഥിരസന്ദര്‍ശകനായിരുന്നു. അയാളുമായി മദറിന് അരുതാത്ത ബന്ധങ്ങള്‍ ഉണ്ടായി. ദിവ്യ അതിനു ദൃക്‌സാക്ഷിയായി. ഇറ്റലിയിലെ സുപ്പീരിയേഴ്സിനെ വിവരമറിയിക്കുമെന്ന് ദിവ്യ പറഞ്ഞിരുന്നു. തുടര്‍ന്ന് ഈ മദര്‍ ദിവ്യയെ ഏതാനും ദിവസംമുമ്പ് മഠത്തിലെ മുറിയില്‍ പൂട്ടിയിട്ടിരുന്നു. ഈ മദറിനെയും ദിവ്യയുടെ സഹപാഠിയായ നൊവീസിനെയും ശരിയായി ചോദ്യംചെയ്താല്‍ മരണത്തിലെ ദുരൂഹത പുറത്തുവരും. ആവശ്യമെങ്കില്‍ മദറിനെ നുണപരിശോധനയ്ക്ക് വിധേയയാക്കണം. ദിവ്യയുടേത് കൊലപാതകമാണെങ്കില്‍ മദറാണ് ഒന്നാംപ്രതി. ആത്മഹത്യയാണെങ്കില്‍ അതിലും പ്രേരണാക്കുറ്റത്തില്‍ ഒന്നാംപ്രതി മദര്‍ തന്നെയാണ്. അദ്ദേഹം ചൂണ്ടിക്കാട്ടി.

സി.ആര്‍.പി.എഫ് ഹൈദരാബാദ് യൂണിറ്റിലെ ഉദ്യോഗസ്ഥന്‍ ചുങ്കപ്പാറ തടത്തേമലയില്‍ പള്ളിക്കപ്പറമ്പില്‍ വീട്ടില്‍ ജോണ്‍ ഫിലിപ്പോസ്- കൊച്ചുമോള്‍ ദമ്പതികളുടെ മകള്‍ ദിവ്യ പി. ജോണ്‍ (21) -നെ ഇക്കഴിഞ്ഞ മെയ്-7 വ്യാഴാഴ്ച്ചയാണ് മലങ്കര കത്തോലിക്കാസഭയുടെ അധീനതയിലുള്ള തിരുവല്ല പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്‌സ് മഠത്തിലെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 11.30 -ഓടെയാണ് ദിവ്യയെ കിണറിനുളളില്‍ വീണ നിലയില്‍ കണ്ടത്. ഇവിടുത്തെ അഞ്ചാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു ദിവ്യ. സംഭവം പുറത്തറിഞ്ഞതുമുതല്‍ അഭ്യൂഹങ്ങള്‍ പരന്നെങ്കിലും ദിവ്യ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു തിരുവല്ല പോലിസിന്റെ പ്രാഥമിക നിഗമനം.

നാലു പേരെടുത്താല്‍ പൊങ്ങാത്ത കിണറിന്റെ മൂടി ദിവ്യ തനിയെ എടുത്തുമാറ്റി കിണറ്റില്‍ ചാടി എന്നാണ് ദൃക്സാക്ഷിയായി വന്ന കന്യാസ്ത്രീ നല്‍കിയ മൊഴിയെന്നും ഇത് നുണയാണെന്നും തമ്പി പറഞ്ഞു. ക്ലോറോഫോമോ അതുപോലുള്ള കെമിക്കലുകളോ ഉപയോഗിച്ചു ദിവ്യയെ ബോധരഹിതയാക്കിയശേഷം മൂന്നോ നാലോ പേര്‍ ചേര്‍ന്ന് ദിവ്യയെ കിണറിന്റെ മൂടി മാറ്റിയ ശേഷം അതിനകത്തേക്ക് എടുത്തിട്ടതാകാം. അബോധാവസ്ഥയിലുള്ള ദിവ്യയുടെ മരണം കിണറ്റിലെ വെള്ളം കുടിച്ചതുമൂലമാകാം, അതായത് മുങ്ങിമരണം.

ഉച്ചയ്ക്ക് 12 മണിയോടെ കിണറ്റില്‍നിന്നും പുറത്തെടുത്ത ദിവ്യയുടെ മൃതദേഹം ഉടന്‍തന്നെ പുഷ്പഗിരി ആശുപത്രിയിലേക്ക് മാറ്റി. ദിവ്യയുടെ ശരീരത്തില്‍ ഏതെങ്കിലും വിധത്തിലുള്ള അതിക്രമം നടന്നിട്ടുണ്ടെങ്കില്‍ത്തന്നെ അവ മായ്ക്കാനായി പുഷ്പഗിരി ആശുപത്രിയില്‍ വച്ചു പ്രഷര്‍വാഷ് ചെയ്യാനുള്ള എല്ലാ സാധ്യതയുമുണ്ട്. ഞങ്ങള്‍ കുടുംബക്കാര്‍ വൈകിട്ട് 4.45-ന് പുഷ്പഗിരി ആശുപത്രിയിലാണ് ദിവ്യയുടെ മൃതദേഹം കാണുന്നത്. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനായി ഞാന്‍ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പിന്നീട് മൃതദേഹം തിരുവല്ലയില്‍ സംസ്‌കരിക്കാമെന്ന് ഈ മദര്‍ പറഞ്ഞു. ഞാനാണ് ഞങ്ങളുടെ കുഞ്ഞിന്റെ മൃതദേഹം മല്ലപ്പള്ളി മാത്തന്‍ ആശുപത്രിയുടെ മോര്‍ച്ചറിയിലേക്ക് മാറ്റുന്നതും തുടര്‍ന്ന് ചുങ്കപ്പാറയിലെ കുടുംബക്കല്ലറയില്‍ സംസ്‌കരിക്കുന്നതും. ഒരു നല്ല കന്യാസ്ത്രീമഠം ആയിരുന്നു പാലിയേക്കര ബസീലിയന്‍ സിസ്റ്റേഴ്‌സ് മഠം. ഈ മദര്‍ ചാര്‍ജെടുത്തതിനുശേഷമാണ് വൈദികന്റെ അനവസരത്തിലുള്ള സന്ദര്‍ശനം പതിവായത്.

കേരളാപോലീസില്‍നിന്നും നീതി ലഭിക്കുന്നില്ല എന്നു കണ്ടതിനേത്തുടര്‍ന്ന് ഞാനും സഹോദരന്‍ ദേവസ്യായും (ദിവ്യയുടെ അമ്മ കൊച്ചുമോളുടെ ജ്യേഷ്ഠസഹോദരങ്ങള്‍) പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ.ജി സൈമണെ നേരിട്ടുകണ്ടു പരാതിനല്‍കി. പക്ഷേ, സൈമണ്‍ സാറല്ല കേസ് അന്വേഷിക്കുന്നത്. അതില്‍ വേറെന്തോ കളി നടന്നിട്ടുണ്ട്. കെ.ജി സൈമണ്‍ സാര്‍ അന്വേഷിച്ചാല്‍ കേസ് തെളിയപ്പെടുമെന്ന് ഞങ്ങള്‍ക്കും വിശ്വാസമുണ്ട്. അതുകൊണ്ടാവാം കേസ് സൈമണ്‍ സാറില്‍നിന്നും മാറ്റിയത്. കേസ് ക്രൈം ബ്രാഞ്ചിന് തെളിയിക്കാനായില്ലെങ്കില്‍ സിബിഐ അന്വേഷിക്കണം. ദിവ്യയ്ക്ക് നീതി ലഭിക്കാനായി ഞങ്ങള്‍ ഏതറ്റംവരെയും പോകും. തമ്പി വ്യക്തമാക്കി.

ചുങ്കപ്പാറ തടത്തേല്‍ മലയില്‍ പള്ളിക്കാപറമ്പില്‍ ജോണ്‍ ഫിലിപ്പോസിന്റെയും കൊച്ചുമോളുടെയും മകളാണ് ദിവ്യ പി.ജോണ്‍. പാലിയേക്കര ബസേലിയന്‍ സിസ്‌റ്റേഴ്‌സ് കോണ്‍വെന്റിലെ കിണറ്റില്‍ ഉച്ചയ് ക്ക് 12 മണിയോടെയാണ് ദിവ്യയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. കിണറ്റില്‍ നിന്നും വെള്ളം കോരുന്നതിനിടെ കാല് തെന്നി വീണതാകാമെന്നാണ് ആദ്യം ഉയര്‍ന്ന സംശയം. കിണറിന് മുകളില്‍ ഉണ്ടായിരുന്ന ഇരുമ്പിന്റെ മൂടി അവിടെ നിന്നും മാറ്റിവെച്ചത് സംശയം ഉയര്‍ത്തുന്നതാണ്. കൂടാതെ കിണറ്റില്‍ മോട്ടര്‍ വെച്ചിട്ടുള്ളതിനാല്‍ വെള്ളം കോരേണ്ടതിന്റെ ആവശ്യവും ഇല്ല. സംഭവ ദിവസം ടാങ്കില്‍ ആവശ്യത്തിന് വെള്ളവും ഉണ്ടായിരുന്നു. അതിനാല്‍ അബദ്ധത്തില്‍ കിണറ്റിലേക്ക് വീണതാണെന്ന സാധ്യത പോലീസ് തള്ളിക്കളഞ്ഞതായാണ് സൂചന.

തിരുവല്ല ഡിവൈഎസ്പി ഉമേഷ് കുമാറിന്റ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത് ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. എന്നാല്‍ എന്തെങ്കിലും സൂചന ലഭിച്ചതായി പുറത്തുവിട്ടിട്ടില്ല. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ എന്തെങ്കിലും പറയാന്‍ സാധിക്കുകയുള്ളുവെന്ന് ഡിവൈഎസ്പി അറിയിച്ചു.

ആറു വര്‍ഷം മുമ്പാണ് ദിവ്യ മഠത്തില്‍ ചേര്‍ന്നത്. ഈ വര്‍ഷം നിത്യവ്രതത്തിലേക്ക് പ്രവേശിക്കേണ്ടതാണ്. ദിവ്യയെ ഒരു വിധത്തിലുമുള്ള പ്രശ്‌നങ്ങളൊന്നും അലട്ടിയിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. ഇത് സംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ട്. മലങ്കര കത്തോലിക്കാ സഭയുടെ കീഴിലാണ് പാലിയേക്കരയിലെ ബസേലിയന്‍ സിസ്റ്റേഴ്‌സിന്റെ കോണ്‍വന്റ്. അതേസമയം വിഷയത്തില്‍ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ ഉള്‍പ്പടെയുള്ളവര്‍ വിമര്‍ശനവുമായി എത്തിയിരുന്നു. സിസ്റ്റര്‍ അഭയയുടെ മാതാപിതാക്കളെ പോലെ നീതിക്കു വേണ്ടി വര്‍ഷങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥ വരുത്തരുതെന്നും, യാഥാര്‍ത്ഥ്യം പുറത്തുവരണമെന്നുമാണ് അവരടക്കം ആളുകളുടെ ആവശ്യം

Top