പത്തനംതിട്ട: തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ ബന്ധുവിനെ യാത്രയാക്കാനെത്തിയ യുവതി ട്രെയിനില്‍നിന്നു വീണുമരിച്ചു. കുന്നന്താനം ചെങ്ങരൂര്‍ചിറ നട്ടുവാതുക്കല്‍ കുന്നേല്‍ മിഥുന്റെ ഭാര്യ അനു ഓമനക്കുട്ടന്‍ (32) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. ശബരി എക്‌സ്പ്രസിന് അടിയില്‍പ്പെട്ടാണ് അനു മരിച്ചത്. അമ്മയിയമ്മയെ ഹൈദരബാദിന് യാത്രയാക്കുന്നതിനായി അനു ട്രെയിനിനുള്ളില്‍ കയറി സാധനങ്ങള്‍ വച്ച ശേഷം തിരിച്ചിറങ്ങുമ്പോള്‍ ട്രെയിന്‍ നീങ്ങി തുടങ്ങി. തിരിച്ചിറങ്ങുന്നതിനിടെ കാല്‍തെന്നി പ്ലാറ്റഫോമില്‍ വീണ ശേഷം ട്രാക്കില്‍ വീണ് ട്രയിനിന് അടിയില്‍പ്പെടുകയായിരുന്നു. ഭര്‍ത്താവ് മിഥുന്‍ വിദേശത്താണ്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
മൃതദേഹം തിരുവല്ല ടി.എം.എം ആശുപത്രി മോര്‍ച്ചറിയില്‍.


