ആണ്‍കുഞ്ഞ് ജനിച്ചില്ല ഭാര്യയ്ക്കും മകള്‍ക്കും ക്രൂര മര്‍ദ്ദനം; അച്ഛന്റെ പീഡനം മകള്‍ ക്യാമറയില്‍ പകര്‍ത്തി

ന്യൂഡല്‍ഹി: അമ്മയെയും ചേച്ചിയെയും നിരന്തരമായി മര്‍ദ്ദിക്കുന്ന പിതാവിനെ മകള്‍ ക്യാമറയില്‍ കുടുക്കി. ആണ്‍കുഞ്ഞ് ലഭിക്കാത്തതിന്‍െ പേരില്‍ വര്‍ഷങ്ങളായി ക്രൂര പീഡനമാണ് ഈ വീട്ടമ്മ ഏല്‍ക്കുന്നതെന്ന് പോലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു.

ആണ്‍കുഞ്ഞിനു ജന്മം നല്കാത്തതിന്റെ പേരില്‍ ഡല്‍ഹിയിലെ അഭിഭാഷകനാണ് ഭാര്യയും മകളെയും ക്രൂരമായി മര്‍ദ്ദിക്കുന്നത് ഈ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ വഴി പുറത്ത് വരികയായിരുന്നു. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ഭര്‍ത്താവ് മര്‍ദ്ദനം തുടരുകയാണെന്ന് സംഭവത്തില്‍ കേസെടുത്ത പൊലീസിനോടു ഭാര്യ പറഞ്ഞു. തെക്കന്‍ ഡല്‍ഹിയിലാണു സംഭവം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ടു പെണ്‍മക്കളാണ് അഭിഭാഷകനുള്ളത്. രണ്ടാമത്തെ കുട്ടിയാണ് അച്ഛന്‍ അമ്മയെയും സഹോദരിയെയും മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അച്ഛന്‍ അമ്മയെ മര്‍ദിക്കുന്നതും സഹോദരിയെ എടുത്തെറിയുന്നതും വീണ്ടും മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ കാണാം.

വീഡിയോ തെളിവായി സ്വീകരിച്ച പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആണ്‍കുഞ്ഞ് ജനിക്കാത്തിന്റെ ദേഷ്യത്തിലാണ് ഭര്‍ത്താവ് മര്‍ദ്ദിക്കുന്നതെന്ന് ഭാര്യ മൊഴി നല്കി. അമ്മായിഅമ്മയുടെ ഭാഗത്തുനിന്നും ഇതിന്റെ പേരില്‍ മാനസിക സമ്മര്‍ദ്ദം നേരിടുന്നുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

https://youtu.be/_ZJayPGPkzc

Top