മെട്രൊ നഗരങ്ങളില്‍ പുതുമയല്ലാത്ത ഒന്നാണ് ബാര്‍ വെയ്ട്രസുമാര്‍. ഇപ്പോളിതാ ഇത് കേരളത്തിലും.സംസ്ഥാനത്തെ വന്‍ നഗരങ്ങളിലല്ല ഇത്. തൊടുപുഴയില്‍ ആണ് പുരുഷന്മാരുടെ കുത്തകയായ ബാറില്‍ സ്ത്രീകള്‍ മദ്യം വിളമ്പാന്‍ സ്ഥാനം പിടച്ചിരിക്കുന്നത്. തൊടുപുഴയിലെ ഹോട്ടല്‍ ജൊവാന്‍സ് റീജന്‍സിയിലാണ് മദ്യപിക്കാനൊത്തുന്നവര്‍ക്ക് മുന്‍പില്‍ മദ്യ കുപ്പിയുമായി എത്തി രണ്ടു വെയ്ട്രസുമാര്‍ പണിയെടുക്കുന്നത് .എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശി 33കാരിയായ രാജിയും 21 കാരിയായ ജോസിയുമാണ് മദ്യം വിളമ്പാനായി ബാറിലെത്തിയത്. സന്തോഷത്തോടെയും സംതൃപ്തിയോടെയുമാണ് തങ്ങളുടെ ജോലി പൂര്‍ത്തിയാക്കുന്നത്. എന്നാല്‍ ബാറിലേക്ക് മദ്യപിക്കാനായി എത്തുന്ന ആളുകളില്‍ നിന്ന് മോശമായ അനുഭവം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ഇരുവരും പറയുന്നു. ബാറിലെ ജോലിയെക്കുറിച്ചുള്ള സമൂഹത്തിന്റെ ഉത്കണ്ഠകള്‍ക്കുള്ള മറുപടിയാണ് ഈ ജോലിയെക്കുറിച്ചുള്ള രാജിയുടെ അനുഭവ സാക്ഷ്യം. കസ്റ്റമേഴ്‌സില്‍നിന്നു യാതൊരുവിധ പ്രശ്‌നങ്ങളും ജോലിയില്‍ നേരിടുന്നില്ലെന്ന് രാജി പറയുന്നു. ഒരുവിധത്തിലുള്ള ആശങ്കയ്ക്കും ഈ ജോലിയില്‍ സ്ഥാനമില്ല. കൂടുതല്‍ പേര്‍ ഈ രംഗത്തേക്കു വരണമെന്നാണ് രാജി അഭിപ്രായപ്പെടുന്നത്. ഇന്ന് ഏതാണ്ട് എല്ലാ രംഗത്തും സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഏതെങ്കിലും മേഖലയില്‍ സ്ത്രീകള്‍ക്ക് വിലക്കു കല്‍പ്പിക്കേണ്ടതില്ലെന്നും ജൊവാന്‍സ് എംഡി ജില്‍മന്‍ ജോര്‍ജ് പറയുന്നു.ഹോട്ടലിനോടും ബാറിനോടുള്ള താല്‍പര്യം തന്നെയാണ് ജോസി ഈ ജോലി തിരഞ്ഞെടുത്തത്. എന്നാല്‍ മദ്യപിക്കാനായി എത്തുന്നവര്‍ തങ്ങളോട് നന്നായി സഹകരിക്കാറുണ്ടെന്നും പറയുന്നു. ബാറിലെ എല്ലാ ടേബിളിലും ആളുകളുണ്ടാകും അവിടെയൊക്കെ തങ്ങള്‍ മദ്യം വിളമ്പാറുമുണ്ട്. മോശമായ അനുഭവം കസ്റ്റമേഴിസില്‍ നിന്നോ മാനേജ്‌മെന്‍റിന്‍റെ ഭാഗത്തു നിന്നോ ഉണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു.രാത്രിയില്‍ മദ്യം വിളമ്പുന്നതില്‍ പ്രശ്‌നങ്ങള്‍ നേരിട്ടിട്ടില്ഇരുപതു വെയ്റ്റര്‍മാരാണ് ഇവിടെ ബാറിലുളളത്. ജോലിക്കാരുടെ എണ്ണം കൂട്ടുമ്പോള്‍ കൂടുതല്‍ വനിതകളെ നിയമിക്കാന്‍ ഉ്‌ദ്ദേശിക്കുന്നുണ്ടെന്നാണ് മാനേജ്‌മെന്റ് പറയുന്നത്


