ആ പണം ഞങ്ങൾക്ക് വേണ്ട; തോമസ് ചാണ്ടി നൽകിയ അമ്പതിനായിരം രൂപ ഉഴവൂരിന്‍റെ ഭാര്യ മടക്കി നൽകി

ഉഴവൂർ വിജയന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ മന്ത്രി തോമസ് ചാണ്ടി നൽകിയ ധനസഹായം ഉഴവൂരിന്റെ കുടുംബം തിരിച്ചയച്ചു. ഉഴവൂരിന്റെ ഭാര്യ ചന്ദ്രമണിയാണ് തോമസ് ചാണ്ടി നൽകിയ പണം ഡിഡിയായി തിരികെ അയച്ചത്.

ഉഴവൂർ വിജയന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് എൻസിപി പ്രവർത്തകരടക്കമുള്ളവർ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ചില എൻസിപി നേതാക്കൾക്കെതിരെ പാർട്ടിക്കുള്ളിൽ നിന്ന് ഗുരുതരമായ ആരോപണങ്ങളുയർന്നത്. ഇതിനു പിന്നാലെയാണ് ഗതാഗത മന്ത്രിയും എൻസിപി നേതാവുമായ തോമസ് ചാണ്ടി നൽകിയ പണം ഉഴവൂരിന്റെ കുടുംബം തിരികെ നൽകിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എൻസിപി സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂർ വിജയൻ അസുഖബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മന്ത്രി തോമസ് ചാണ്ടി അദ്ദേഹത്തെ സന്ദർശിക്കാനെത്തിയിരുന്നു. ഉഴവൂരിന്റെ മരണത്തിന് മൂന്നു ദിവസം മുൻപായിരുന്നു സന്ദർശനം.

കൊച്ചിയിലെ ആശുപത്രിയിൽ ഉഴവൂരിനെ സന്ദർശിച്ച് മടങ്ങുന്നതിന് മുൻപാണ് തോമസ് ചാണ്ടി അദ്ദേഹത്തിന്റെ കൈയിൽ ഒരു കവർ വച്ചുകൊടുത്തത്.

തോമസ് ചാണ്ടി മടങ്ങിയ ശേഷം കവറിൽ എന്താണെന്ന് നോക്കാൻ ഉഴവൂർ ഭാര്യ ചന്ദ്രമണിയോട് ആവശ്യപ്പെട്ടു. തുടർന്ന് ചന്ദ്രമണി കവർ തുറന്ന് നോക്കിയപ്പോളാണ് 50,000 രൂപയാണെന്ന് മനസിലായത്.

തോമസ് ചാണ്ടി നൽകിയ പണം അദ്ദേഹത്തിന് തന്നെ തിരികെ നൽകണമെന്ന് ഉഴവൂർ വിജയൻ അന്നേ ഭാര്യയ്ക്ക് നിർദേശം നൽകിയിരുന്നു.

എന്നാൽ ഇതുസംബന്ധിച്ച് തോമസ് ചാണ്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Top