കോട്ടയത്ത് ലഹരിവിരുദ്ധ പ്രചാരണം നടത്തിയതിന്റെ മുൻ വൈരാഗ്യം; യുവാവിനെ മര്‍ദിച്ചവര്‍ അറസ്റ്റില്‍

കോട്ടയം: ലഹരി വിരുദ്ധ പ്രചാരണം നടത്തിയതിന്റെ വിരോധത്തില്‍ യുവാവിനെയും കുടുംബത്തെയും വീടുകയറി ആക്രമിച്ച കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍ .

എസ്.എച്ച്. മൗണ്ട് ഇടത്തിനകം ഹരിബിജു (20), എസ്.എച്ച്. മൗണ്ട് സ്‌കൂളിന് സമീപം തൈത്തറയില്‍ ജെസ്ലിന്‍ തങ്കച്ചന്‍ (20)എന്നിവരെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇവര്‍ കഴിഞ്ഞദിവസം പെരുമ്പായിക്കാട് മാമൂട് യുവാവിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി യുവാവിനെയും ഭാര്യയെയും പിതാവിനെയും മറ്റും ആക്രമിക്കുകയും, വീട് തല്ലി തകര്‍ക്കുകയുമായിരുന്നു.
യുവാവ് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും പോസ്റ്ററുകള്‍ ഒട്ടിക്കുകയും ചെയ്യുന്നതിനുള്ള വിരോധം മൂലമാണ് ഇവര്‍ യുവാവിനെ ആക്രമിച്ചത്.

ഹരിബിജുവിന് ഗാന്ധിനഗര്‍, ഈരാറ്റുപേട്ട എന്നിവിടങ്ങളിലായി അടിപിടി കേസും മറ്റൊരു പ്രതിയായ ജസ്ലിന് ഗാന്ധിനഗര്‍ സ്‌റ്റേഷനില്‍ അടിപിടി, മോഷണം തുടങ്ങിയ കേസുകളും നിലവിലുണ്ട്. ഇവരെ കോടതിയില്‍ ഹാജരാക്കി.

Top