യുവതിയെ ബലാത്സംഗം ചെയ്യുന്നത് ഫേയ്‌സ് ബുക്കില്‍ ലൈവ്; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

സ്റ്റോക്ഹോം: യുവതിയെ ബലാത്സംഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ ലൈവായി പ്രചരിപ്പിക്കാന്‍ ശ്രമിച്ച മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. സ്വീഡനിലെ സ്റ്റോക്ഹോമില്‍ നിന്നും 70 കിലോമീറ്റര്‍ അകലം ഉപസലയിലാണ് സംഭവം. ഗ്രൂപ്പിലെ അംഗമായ ജോസഫൈന്‍ ലണ്ട്ഗ്രന്‍ എന്ന യുവതി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് യുവാക്കളെ അറസ്റ്റു ചെയ്തത്. 60,000 അംഗങ്ങളാണ് ഗ്രൂപ്പിലുള്ളത്.

ഉപ്സയിലെ ഒരു കെട്ടിടസമുച്ചയത്തില്‍ ഞായറാഴ്ച രാവിലയോടെയാണ് യുവാക്കള്‍ അറസ്റ്റിലായത്. പ്രതികള്‍ക്കൊപ്പം ബലാത്സംഗത്തിനിരയായ യുവതിയുമുണ്ടായിരുന്നു. പതിനെട്ട്, ഇതുപത്, ഇതുപത്തിനാല് വയസ് പ്രായമുള്ളവരാണ് പ്രതികള്‍. ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ ഫെയ്സ്ബുക്കില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ടെങ്കിലും ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നതായി സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ഇത്തരത്തില്‍ പ്രചരിക്കുന്നവര്‍ക്കെതിരെ വിവരം ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top