തൃശൂരിൽ കോവിഡ് രോഗിയുടെ മരണം കണ്ട് പേടിച്ച് ഓടിയ മറ്റൊരു കോവിഡ് രോഗി കുഴഞ്ഞുവീണ് മരിച്ചു ; മരിച്ചത് പുത്തൂർ സ്വദേശി

സ്വന്തം ലേഖകൻ

തൃശൂർ: കോവിഡ് രോഗിയുടെ മരണം കണ്ടു പേടിച്ച് ഓടിയ 64 കാരൻ കുഴഞ്ഞുവീണു മരിച്ചു. പുത്തൂർ തോണിപ്പാറ തിട്ടത്തുപ്പറമ്പിൽ നാരായണൻ ആണു മരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വ്യാഴാഴ്ച പുലർച്ചെയോടെയാണ് സംഭവം. കോവിഡ് വാർഡിൽ ഒരാൾ മരിച്ചിരുന്നു. ഇതുകണ്ട് പേടിച്ച നാരായണൻ ഓക്‌സിജൻ ട്യൂബ് ഊരിയെറിഞ്ഞ് താഴത്തെ നിലയിലേക്ക് ഓടിയിറങ്ങുകയായിരുന്നു.

അതിനിടയിൽ കുഴഞ്ഞു വീണ ഇയാളെ ഉടൻ തന്നെ വെന്റിലേറ്ററുള്ള മുറിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കുട്ടനെല്ലൂരിലെ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹത്തെ ഓക്‌സിജൻ തോത് കുറഞ്ഞതോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Top