പ്രവീണ്‍ തൊഗാഡിയ വിഷയം: അമിത് ഷാ പ്രതിരോധത്തില്‍

ന്യൂ ഡല്‍ഹി: വിശ്വ ഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ തന്നെ വ്യാജ ഏറ്റുമുട്ടലിലൂടെ ഇല്ലാതാക്കാന്‍ ഡല്‍ഹിയിലെ ഒരു മേലാളന്‍ ശ്രമിക്കുന്നു എന്ന് തുറന്നു പറഞ്ഞു വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ്. അതിന്റെ തീ ഒന്നണക്കാന്‍ ആര്‍ എസ എസ അനുരഞ്ജനവുമായി നീക്കം തുടങ്ങി. സംഭവം രമ്യമായി പരിഹരിക്കാമെന്നും ആരോഗ്യസ്ഥിതി പരിശോധിക്കാനും വേണ്ട സഹായങ്ങള്‍ ചെയ്യാനും ആര്‍ എസ എസ സര്‍ സംഘ ചാലക് മോഹന്‍ ഭഗവത് , പ്രചാര്‍ പ്രമുഖ് മന്‍മോഹന്‍ വൈദ്യയെ നിയോഗിച്ചു.

എന്തായാലും താന്‍ പിന്നോട്ടില്ലെന്നും നിലപാടുകളില്‍ മാറ്റം വരുത്തില്ലെന്നും കടുപ്പിച്ചു പറഞ്ഞിരിക്കുകയാണ് അദ്ദേഹം. ഡല്‍ഹിയിലെ ഒരു രാഷ്ട്രീയ മേലാളന്‍റെ നിര്‍ദേശ പ്രകാരമാണ് ക്രൈം ജോയിന്റ് പോലിസ് കമ്മിഷണര്‍ ജെ കെ ഭട്ട് തനിക്കും പരിഷത്ത് പ്രവര്‍ത്തകര്‍ക്കും എതിരെ ഗൂഡാലോചന നടത്തുന്നത് എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഈ മേലാളനും ഭട്ടും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണം പുറത്തു വിടണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നേതാന്യാഹുവിനെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി അഹമ്മദാബാദില്‍ എത്തിയപ്പോള്‍ ആയിരുന്നു തോടഡിയയുടെ ഈ പരാമര്‍ശം. ആര്‍ എസ എസ നേതാവ് സഞ്ജയ്‌ ജോഷിയുടെ പേരില്‍ 2005 ല്‍ പുറത്തു വന്ന ലൈംഗിക സിഡിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരൊക്കെയാണ് എന്ന് സമയം വരുമ്പോള്‍ വെളിപ്പെടുത്തും എന്നും അദ്ദേഹം പറഞ്ഞു.

തൊഗാഡിയയുടെ ആരോപണങ്ങള്‍ ഗുജറാത്ത് പോലിസ് നിഷേധിച്ചു. ഏറ്റുമുട്ടലില്‍ വധിക്കാന്‍ ഉദ്ദേശിച്ചു രാജസ്ഥാന്‍ പോലിസ് അറസ്റ്റ് ചെയ്യാന്‍ എത്തുന്നു എന്നാ വിവരത്തെ തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ആണ് ബോധരഹിതനയത് എന്നാണു തൊഗാഡിയ തങ്ങളോടു പറഞ്ഞതെന്ന് ഗുജറാത്ത് പോലിസ് പറയുന്നു. രാവിലെ 11.30 നു അംഗരക്ഷകര്‍ ഇല്ലാതെ ധീരു കാംപുരിയ എന്ന സഹായിക്കൊപ്പം അദ്ദേഹം വി എച് പി ഓഫീസില്‍ നിന്നും താല്തെജിലെ ഘനശ്യാംഭായ് എന്നയാളുടെ വീട്ടില്‍ എത്തി അടിയന്തിര ആംബുലന്‍ സഹായം ഉറപ്പാക്കുമ്പോള്‍ തൊഗാഡിയ പൂര്‍ണ ആരോഗ്യവാനായിരുന്നു എന്നും അതിനെല്ലാം തെളിവുകള്‍ ഉണ്ട് എന്നും പോലിസ് പറയുന്നു. അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കാം എന്ന് ആംബുലന്‍സ് ജീവനക്കാര്‍ പറഞ്ഞിരുന്നു എങ്കിലും ആ തീരുമാനത്തെ മറികടന്നു ചന്ദ്രമണി എന്ന സ്വകാര്യ ആശുപത്രിയിലേക്ക് ആണ് കൊണ്ട് പോയതെന്നും അവിടെ എത്തുമ്പോള്‍ അദ്ദേഹം അര്‍ദ്ധ ബോധാവസ്ഥയില്‍ ആയിരുന്നു എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു എന്നും അതിനിടെ നേരത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഘനശ്യാംഭായ് വിളിച്ചു എല്ലാം ഏര്‍പാടാക്കി എന്ന് പറയുന്ന ഫോണ്‍ കോളുകള്‍ ഉണ്ട് എന്നും പോലിസ് പറഞ്ഞു.

അതിനിടെ തൊഗാഡിയയുടെ ആരോപണത്തെ കുറിച്ച് ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടു അയോധ്യ ശ്രീരാമാജന്മഭൂമി മുഖ്യ പുരോഹിതന്‍ ആചാര്യ സത്യേന്ദ്രദാസ് ശാസ്ത്രി രംഗത്തെത്തി. പ്രധാനമന്ത്രി വിഷയത്തില്‍ മൌനം വെടിയണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു .രാജസ്ഥാനിലും വിഷയത്തില്‍ പ്രതിഷേധം നടക്കുകയാണ്. എന്തായാലും തൊഗാഡിയയുടെ ഭാഗത്ത് നിന്നുണ്ടായ അപ്രതീക്ഷിത ആക്രമണത്തില്‍ അമിത് ഷാ ശരിക്കും പ്രതിരോധത്തില്‍ ആയി. ജീവന് ഭീഷണിയുണ്ട് എന്ന തൊഗാഡിയയുടെ ആരോപണം സംഘപരിവാര്‍ അണികള്‍ക്ക് നല്‍കിയ സന്ദേശത്തിന്റെ അപകടം തിരിച്ചറിഞ്ഞ് അമിത്ഷാ ഉള്‍വലിയുന്നു. അതിനാല്‍ തന്നെ തൊഗാഡിയക്കെതിരെ ആരും തന്നെ പരസ്യ പ്രസ്താവനകള്‍ നടത്തരുത് എന്ന് അദ്ദേഹം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്. വി എച് പി ക്ക് കൃത്യമായ സ്വാധീനമുള്ള മധ്യപ്രദേശ് രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ സംഭവം എന്നത് ബിജെപിയെയും ക്ഷീണിപ്പിച്ചിട്ടുണ്ട് .

Top