വെള്ളമടിച്ച് പൂസായി യുവാവും ഗേൾഫ്രണ്ടും; കുമരകത്ത് കാറുമായി കാണിച്ചുകൂട്ടിയത്

മദ്യലഹരിയിൽ അമിതവേഗത്തിൽ കാറോടിച്ച യുവാവിനെയും ഒപ്പമുണ്ടായിരുന്ന പെൺസുഹൃത്തിനെയും പോലീസ് പിടികൂടി. റാന്നി സ്വദേശി ആകാശും കൂടെയുണ്ടായിരുന്ന യുവതിയുമാണ് കോട്ടയം ട്രാഫിക് പോലീസിന്റെ പിടിയിലായത്. ഒക്ടോബർ അഞ്ച് ബുധനാഴ്ച വൈകീട്ട് അഞ്ചിനാണ് റാന്നി സ്വദേശിയായ യുവാവും പെൺസുഹൃത്തും കാറുമായി അഭ്യാസം കാണിച്ചത്. കുമരകത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് അമിതവേഗത്തിൽ പോയ കാറിനെ പിങ്ക് പോലീസ് കൈകാണിച്ചെങ്കിലും വണ്ടി നിർത്തിയില്ല. തുടർന്ന് പിങ്ക് പോലീസും ട്രാഫിക്ക് പോലീസും കാറിനെ പിന്തുടർന്നു. ഇതിനിടെ രണ്ടുതവണ കാർ തടയാൻ ശ്രമിച്ചെങ്കിലും പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. ഒടുവിൽ ചാലുകുന്ന് ഭാഗത്ത് ഗതാഗതക്കുരുക്കിൽപ്പെട്ടതോടെയാണ് ഇരുവരെയും പിടികൂടാനായത്.

റാന്നി സ്വദേശിയായ ആകാശും, ഇയാളുടെ സുഹൃത്തായ യുവതിയും ബുധനാഴ്ച രാവിലെയാണ് കുമരകത്തെത്തിയത്. കുമരകത്തെ ഹോട്ടലിലെത്തിയ ഇരുവരും ഹോട്ടലിൽ തങ്ങി ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെയാണ് കാറുമായി പാച്ചില്‍ നടത്തിയത്. അത്യാവശ്യം മദ്യപിച്ച ശേഷമാണ് യുവാവ് കാറോടിച്ചത്. കുമരകത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് യാത്രതിരിച്ച യുവാവും യുവതിയും അമിതവേഗത്തിലാണ് കാറിൽ സഞ്ചരിച്ചത്. അമിതവേഗത്തിൽ വരുന്ന കാർ ശ്രദ്ധയിൽപ്പെട്ട പിങ്ക് പോലീസ് ഇല്ലിക്കൽ ഭാഗത്ത് വെച്ച് കൈകാണിച്ചെങ്കിലും വണ്ടി നിർത്തിയില്ല. പിങ്ക് പോലീസിനെ വെട്ടിച്ച് ഇവർ ഇല്ലിക്കലിൽ നിന്നും കടന്നുകളയുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിങ്ക് പോലീസും ട്രാഫിക് പോലീസും അമിതവേഗത്തിൽ പാഞ്ഞ കാറിനെ പിന്തുടർന്നു. ഇതിനിടെ രണ്ടു തവണ കാർ തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാൽ ചാലുകുന്നിലെ ഗതാഗതക്കുരുക്കിൽപ്പെട്ടതോടെ കാറിന് മുന്നോട്ടുപോകാൻ പറ്റാത്ത സ്ഥിതിയായി. ഇവിടെവെച്ചാണ് ട്രാഫിക് പോലീസ് ഇരുവരെയും പിടികൂടിയത്. മദ്യലഹരിയിൽ അമിതവേഗത്തിൽ വാഹനമോടിച്ചതിന് ആകാശിനെതിരെ കേസ് രജിസ്റ്റർ ചെയ്തതായി ട്രാഫിക് പോലീസ് അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്ത ശേഷം ആകാശിനെ വൈദ്യ പരിശോധനയ്ക്കും വിധേയനാക്കി.

Top