രക്തബന്ധുക്കളുടെ അരുംകൊലയിലൂടെ കാഡല്‍ നടത്തിയത് ‘ആസ്ട്രല്‍ പ്രൊജക്ഷന്‍’; ശരീരത്തില്‍നിന്ന് മനസ്സിനെ മറ്റൊരു ലോകത്തെത്തിക്കുന്ന കര്‍മ്മം

നന്തന്‍കോട് കൂട്ടക്കൊലക്കേസ് പ്രതി കാഡല്‍ ജീന്‍സണ്‍ രാജിനെ ചോദ്യംചെയ്ത അന്വേഷണ സംഘത്തിനു ലഭിച്ചതു ഞെട്ടിക്കുന്ന വിവരങ്ങള്‍. സാത്താന്‍ സേവയുടെ ഭാഗമായി ശരീരത്തില്‍നിന്ന് ആത്മാവിനെ മോചിപ്പിക്കാനുള്ള ശ്രമമാണു താന്‍ നടത്തിയതെന്ന് കാഡല്‍ മൊഴി നല്‍കി. ‘ആസ്ട്രല്‍ പ്രൊജക്ഷന്‍’ എന്ന പരീക്ഷണമാണു നടത്തിയത്. ശരീരത്തില്‍നിന്ന് മനസ്സിനെ മറ്റൊരു ലോകത്തെത്തിക്കുന്നതിനുള്ള ശ്രമമാണിതെന്നും ജീന്‍സണ്‍ മൊഴി നല്‍കി. എഡിജിപി: ബി.സന്ധ്യയുടെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലിലാണ് പ്രതിയുടെ കുറ്റസമ്മതം. സ്വന്തം അച്ഛനേയും അമ്മയേയും സഹോദരങ്ങളേയുമാണ് ഇവര്‍ കൊലപ്പെടുത്തിയത്. പൊക്കിള്‍കൊടി ബന്ധം പോലും അവസാനിപ്പിച്ച് അതീന്ദ്രജാലത്തിന്റെ പുതു തലം തേടാനുള്ള ആഗ്രഹ സഫലീകരണമായിരുന്നു ഈ കൊലകളെന്ന് പിന്നീട് തെളിഞ്ഞു. ഇതിന് സമാനമായതു തന്നെയാണ് കേഡല്‍ ജിന്‍സണ്‍ രാജയും നന്തന്‍കോട് നടത്തിയത്. ഓസ്‌ട്രേലിയയിലെ പഠനത്തിനിടെ ആതീന്ദ്രീയജാലത്തിലേക്ക് വഴുതി വീണ കേഡല്‍ ആസ്ട്രല്‍ പ്രൊജക്ഷന്റെ വിവധ തലത്തിലൂടെ കടന്നു പോയിട്ടുണ്ടാകാമെന്നാണ് മനഃശാത്ര വിദഗ്ദ്ധര്‍ കരുതുന്നത്.

നന്തന്‍കോട്ട് കേഡല്‍ കൊലപ്പെടുത്തിയ മൂന്നു പേരുടെ തലയ്ക്ക് പുറകിലും മഴുകൊണ്ട് വെട്ടിയ പാടുണ്ടു. ആഴത്തിലുള്ള ഈ വെട്ട് മൂലമാണം മൂന്ന് പേരും മരിച്ചത്. ഇത്തരത്തില്‍ ആഞ്ഞു വെട്ടിയാല്‍ നിലവിളിക്കാന്‍ പോലും കഴിയുന്നതിന് മുമ്പേ ജീവന്‍ പോകും. അതുകൊണ്ട് മാത്രമാണ് മൂന്ന് ദിവസം ഈ കൊല ആരും അറിയാതെ പോയത്. തലയോട്ടിക്ക് വെട്ടിയുള്ള കൊല ആസ്ട്രല്‍ പ്രൊജക്ഷന്റെ ഭാഗവുമാണ്. കടുത്ത മാനിസക പ്രശ്‌നങ്ങള്‍ കേഡലിനുണ്ടാകാമെന്നാണ് വിലയിരുത്തല്‍. ചെയ്തതിലൊന്നും ദുഃഖം കേഡലിന്റെ വാക്കുകളിലുമില്ല. സത്താന്‍ സേവയെ കുറിച്ചും ആസ്ട്രല്‍ പ്രൊജക്ഷനെ കുറിച്ചും ആവേശത്തോടെയാണ് കേഡല്‍ സംസാരിക്കുന്നത്. ഫിലിപ്പൈന്‍സില്‍ എംബിബിഎസ് പഠിക്കാന്‍ കേദല്‍ പോയിരുന്നു. എന്നാല്‍ പഠനം പൂര്‍ത്തിയാക്കിയില്ല. ഓസ്‌ട്രേലിയയില്‍ എഞ്ചിനിറിങ് പഠനത്തിനാണ് എത്തുന്നത്. എന്നാല്‍ അതില്‍ നിന്ന് വഴിമാറി ആര്‍ട്ടിഫിഷ്യല്‍ എഞ്ചിനിയറിംഗില്‍ എത്തുകയായിരുന്നു. ഇവിടെ വച്ചാണ് സത്താന്‍ സേവയും ആസ്ട്രല്‍ പ്രൊജക്ഷനും കേഡല്‍ തുടങ്ങിയതെന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതോടെ അന്തര്‍മുഖനായി കേഡല്‍ മാറി. ഓസ്‌ട്രേലിയയില്‍ നിന്ന് നാട്ടിലെത്തിയപ്പോഴും ആരുമായും ബന്ധം പുലര്‍ത്തിയില്ല. തിരുവനന്തപുരം ക്രൈസ്റ്റ് നഗറിലെ സ്‌കൂള്‍ പഠനകാലത്തെ സുഹൃത്തുക്കളേയും കേഡല്‍ അകറ്റി. തികച്ചും ഏകാന്ത ജീവിതത്തിലേക്ക് കടന്നു. ആസ്ട്രല്‍ പ്രൊജക്ഷനില്‍ നിരന്തരം ഇടപെടല്‍ നടത്തി. അതിന്റെ പുതിയ തലത്തിലേക്ക് കടക്കാന്‍ രക്തബന്ധുക്കള്‍ തടസ്സമാകുമെന്ന് കേഡല്‍ കരുതിയിട്ടുണ്ടാകും. അതിന് വേണ്ടിയാണ് അമേരിക്കയിലെ ഡെവള്‍ വര്‍ഷിപ്പ് കാലത്തിന് സമാനമായ ബന്ധുക്കളെ കൂട്ടക്കുരുതി നടത്താന്‍ കേഡല്‍ തയ്യാറായത്. മഴുകൊണ്ട് തലയ്ക്ക് പിന്നില്‍ വെട്ടിയാല്‍ ശബ്ദം പോലും പുറത്തുവരാതെ കൊലപ്പെടുത്താമെന്നും മനസ്സിലാക്കി. ആ അറിവെല്ലാം എങ്ങനെ കേഡല്‍ മനസ്സിലാക്കിയെന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇന്റര്‍നെറ്റ് സൗഹൃദമാകാം എല്ലാത്തിനും പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്. സത്താന്‍ സേവയില്‍ പഠനം നടത്തിയവരുമായും ഇവര്‍ ആശയവിനിമയം നടത്തുന്നുണ്ട്.

താന്‍ നടത്തിയത് സാത്താന്‍ സേവയായിരുന്നുവെന്നാണ് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയത്. മനുഷ്യ ശരീരത്തില്‍ നിന്നും ആത്മാവിനെ വേര്‍പ്പെടുത്താനുള്ള പരീക്ഷണമായിരുന്നു നടത്തിയതെന്നും കേഡല്‍ ജിന്‍സണ്‍ പൊലീസിനോട് പറഞ്ഞു. ഇവരെ കൊലപ്പെടുത്താനുള്ള മഴു ഓണ്‍ലൈനിലൂടെയായിരുന്നു പ്രതി സ്വന്തമാക്കിയതെന്നും പൊലീസ് പറഞ്ഞു. ഞയാറാഴ്ചയായിരുന്നു നന്തന്‍കോട് ക്ലിഫ് ഹൗസിന് സമീപമുള്ള നാല് പേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതിയുടെ അച്ഛന്‍ റിട്ടയേര്‍ഡ് പ്രൊഫ.രാജതങ്കം, അമ്മ റിട്ടയേര്‍ഡ് ഡോക്ടര്‍ ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരുടെ മൃതദേഹമായിരുന്നു കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കൊലപാതക ശേഷം വെട്ടിനുറുക്കിയ മൃതദേഹം പ്രതി കത്തിക്കുകയായിരുന്നുവെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട്. എന്നാല്‍ മൃതദേഹങ്ങളൊന്നും വെട്ടി നുറുക്കിയിരുന്നില്ലെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

കേഡലിനെ മനഃശാസ്ത്ര വിദഗ്ദന്റെ സാന്നിദ്ധ്യത്തില്‍ പൊലീസ് ചോദ്യം ചെയ്തു. പരസ്പര വിരുദ്ധമായി പ്രതി സംസാരിക്കാന്‍ തുടങ്ങിയതോടെയാണ് മനഃശാസ്ത്രജ്ഞന്റെ സഹായം തേടിയത്. ആഭിചാര പ്രവര്‍ത്തനങ്ങളിലെ താത്പര്യത്തിന്റെ ഭാഗമായാണ് കൊലപാതകമെന്നാണ് പ്രതിയുടെ മൊഴി. ശരീരത്തില്‍ നിന്നും ആത്മാവിനെ വേര്‍പിരിക്കുന്ന ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന ശൈലി 15 വര്‍ഷമായി ഇയാള്‍ പരിശീലിക്കുന്നുണ്ടെന്നാണ് മൊഴി. ആത്മാവാണ് ഇതൊക്കെ ചെയ്തതെന്നാണ് കേഡല്‍ പറയുന്നത്. ഇതോടെയാണ് മനഃശാത്ര വിദഗ്ദനായ ഡോ.മോഹന്‍ റോയുടെ സഹായത്തോടെ പ്രതിയെ ചോദ്യം ചെയ്തത്. പ്ലസ്ടു വിദ്യാഭ്യാസത്തിന് ശേഷം വിദേശത്തേക്ക് എംബിബിഎസ് പഠിക്കാന്‍ പെയങ്കിലും അവിടെയും പഠനം പൂര്‍ത്തിയാക്കാതെയാണ് കേഡല്‍ തിരിച്ചെത്തിയത്. വിദേശത്തുവച്ചാണ് ആഭിചാര ശൈലികളോട് കൂടുതല്‍ ഇഷ്ടമുണ്ടായതെന്നാണ് കേഡല്‍ പറയുന്നത്.

കേഡല്‍ ആദ്യം കൊന്നത് അമ്മയെ ആയിരുന്നു. ആസ്ട്രല്‍ ്‌പ്രൊജക്ഷനുമായി ബന്ധപ്പെട്ട വിശ്വാസങ്ങളായിരുന്നു ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍. താനുണ്ടാക്കിയ കമ്പ്യൂട്ടര്‍ ഗെയിങ് കാണിച്ചു താരമെന്ന പറഞ്ഞ് മുറിയില്‍ വിളിച്ചുവരുത്തിയാണ് അമ്മയെ മഴുകൊണ്ട് വെട്ടികൊലപ്പെടുത്തിയത്. ആത്മാവിന് ശക്തിയേല്‍കാനാണ് കൊലപാതങ്ങള്‍ ചെയ്തതെന്നാണ് മൊഴി. കഴിഞ്ഞ ബുധനാഴാചയാണ് കേഡല്‍ അമ്മയെയും അച്ഛനെയും സഹോദരിയും കൊല്ലുന്നത്. രാവിലെ പത്തുമണിക്ക് അമ്മ ഡോ. ജീന്‍ പത്മ ഒരു ബന്ധവിനെ വിളിച്ചിരുന്നു. ഇതിനുശേഷമാകാം കൊലപാകം നടന്നതെന്നാണ് സംശയം. കുട്ടികള്‍ക്കായി തയ്യാറാക്കിയ കമ്പ്യൂട്ടര്‍ ഗെയിങ് കാണിച്ചുതരാമെന്ന് പറഞ്ഞാണ് അമ്മയെ മുറിയിലേക്ക് വിളിപ്പിച്ചത്. കൈയിലുള്ള മഴുകൊണ്ട് കഴുത്തില്‍ വെട്ടി കൊലപ്പെടുത്തി. ഉച്ചയ്ക്കാണ് അച്ഛന്‍ രാജ തങ്കവും സഹോദരി കരോലിനും പുറത്തുനിന്നും എത്തുന്നത്. താഴത്തെ നിലയില്‍ രണ്ടുപേരും ആഹാരം കഴിച്ചു.

കരോലിനാണ് മുകളിലെത്തി മുറിയിലേക്ക് പോയത്. പിന്നാലെ അച്ഛനും പോയി. രണ്ടുപേരെയും മുറിയിലേക്ക് വിളിപ്പിച്ചായിരുന്നു കൊലചെയ്തതെന്നാണ് കേഡലിന്റെ മൊഴി. മൃതദേഹങ്ങള്‍ മുറിയിലെ കുളിമുറിയില്‍ കൊണ്ടിട്ടു. ശനിയാഴ്ചയാണ് ബന്ധുവായ ലളിതയെ കൊലപ്പെടുത്തുന്നത്. ഇതിനുശേഷം മൃതദേഹങ്ങള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. ഇടക്ക് തീയണക്കാന്‍ ശ്രമിച്ചപ്പോഴാണ് പൊള്ളലേറ്റത്. തീ ആളി പടര്‍ന്നപ്പോള്‍ രക്ഷപ്പെട്ടുവെന്നാണ് മൊഴി. ഓണ്‍ലൈന്‍ വഴി മാസങ്ങള്‍ക്ക് മുമ്പ് മഴു വാങ്ങി. മാസങ്ങള്‍ക്കമുമ്പ് ഒരു ആള്‍രൂപുമുണ്ടാക്കി മുറിക്കുള്ളില്‍ വച്ചിരുന്നു. ആസ്പ്രല്‍ പ്രജക്ഷന്‍ പോലെ ആത്മവിനെ പുറത്തെടുത്തുകൊണ്ടുള്ള ചില പരീക്ഷങ്ങള്‍ ചെയ്തിരുന്നതായി പ്രതി മൊഴി നല്‍കിയിട്ടുണ്ട്.

വീട്ടില്‍ തീയിട്ടശേഷം ചെന്നൈയിലേക്ക് പോയി. 5000 രൂപ നല്‍കി ഒരു ലോഡ്ജില്‍ മുറിയെടുത്തി. ടിവിയില്‍ ഫോട്ടോ കണ്ട് അവിടെ നിന്നും രക്ഷപ്പെട്ടു. വീണ്ടും ട്രെയിനില്‍ തമ്പാനൂരിലെത്തി. റെയിവെ സ്റ്റേഷനില്‍ വച്ച് താടിവടിക്കുന്നതിനിടെയാണ് പൊലീസ് പിടികൂടുന്നത്.

Top