കൊച്ചി:ഈ ട്രോളർമാരെ നമിക്കണം .ഒരു വിഷയം കിട്ടിയാൽ അവർ അതുകൊണ്ട് ആറാട്ട് നടത്തും .ട്രോളർമാരുടെ പുതിയ ഹിറ്റ് ദളിത് ഹര്‍ത്താലിനെ വെല്ലുവിളിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പന്തളം സ്വദേശി ശ്രീജിത്തിനാണ് . ഹര്‍ത്താലില്‍ താന്‍ നടത്തുന്ന സ്റ്റുഡിയോ തുറന്നു വെച്ചതിനു ശേഷം ഫെയ്‌സ്ബുക്ക് ലൈവിലെത്തി വെല്ലുവിളി നടത്തുകയായിരുന്നു. കെ.ഡി.പി പ്രവര്‍ത്തകരെന്ന് പറഞ്ഞ് ഹൈന്ദവരുടെ വാഹനം തടഞ്ഞാല്‍ ഇവിടം വിട്ട് പോകാനാവില്ലെന്നും മുട്ടുകാല്‍ തല്ലിയൊടിക്കുമെന്നുമായിരുന്നു ശ്രിജിത്തിന്റെ വെല്ലുവിളി.
ഇതിനിടയില്‍ ദളിത് സംഘടനാ നേതാക്കളേ ശ്രീജിത്ത് വെല്ലുവിളിക്കുകയും ചെയ്യുന്നുണ്ട്. ഹര്‍ത്തിലിന്റെ മറവില്‍ ഏതെങ്കിലും ‘തെണ്ടികള്‍’ കടയടപ്പിക്കാനായി വന്നാല്‍ നേരെ ചൊവ്വേ പോകില്ല എന്നായിരുന്നു ഇയാളുടെ വെല്ലുവിളി. തുടര്‍ന്ന് ഹര്‍ത്താല്‍ നടത്തുന്നവര്‍ ശ്രീജിത്ത് പന്തളത്തിന്റെ കടയടപ്പിക്കാന്‍ എത്തുകയും ഇയാള്‍ വിസമ്മതിക്കുകയും ചെയ്തതോടെ സംഘര്‍ഷം മുന്നില്‍ കണ്ട് ശ്രിജിത്തിനെ പൊലീസ് അറസ്റ്റു ചെയ്തു കൊണ്ടു പോവുകയായിരുന്നു. സംഭവം എന്തായാലും ട്രോളന്മാര്‍ ആഘോഷമായിരിക്കുകയാണ് പന്തളം, സുരേഷ് എന്നു കേള്‍ക്കുമ്പോള്‍ തന്നെ ചിരി പടര്‍ത്തുന്ന രീതിയിലേക്ക് കാര്യങ്ങള്‍ കൊണ്ടുവന്നെത്തിച്ചിരിക്കുകയാണ് ട്രോള്‍ കലാകാരന്മാര്‍.
ചില ട്രോള്‍ വിശേഷങ്ങള്‍;



