ലോക്‌സഭാംഗത്തിന്റെ മകന്‍ പീഡിപ്പിച്ചെന്ന പരാതിയുമായി നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനികള്‍; പതിനൊന്ന് വിദ്യാര്‍ത്ഥിനികളാണ് പരാതി നല്‍കിയത്

നിസാമബാദ്: തെലങ്കാന ലോകസഭാംഗത്തിന്റെ മകന്‍ പീഡിപ്പിച്ചെന്ന പരാതിയുമായി നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനികള്‍. പതിനൊന്ന് വിദ്യാര്‍ത്ഥിനികളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. തെലങ്കാന രാഷ്ട്രസമിതിയുടെ ലോക്സഭാംഗമായ ഡി.ശ്രീനിവാസിന്റെ മകന്‍ സഞ്ജയ്ക്കെതിരെയാണ് ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതി ഉയര്‍ന്നിരിക്കുന്നത്.

സഞ്ജയിന്റെ ഉടമസ്ഥതയിലുള്ള നഴ്സിങ് കോളേജിലെ വിദ്യാര്‍ഥിനികളാണ് കഴിഞ്ഞദിവസം നിസാമബാദ് പോലീസിന് പരാതി നല്‍കിയത്. കോളേജ് ഉടമയായ സഞ്ജയ് തങ്ങളെ ഒട്ടേറെതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ഇവരുടെ ആരോപണം. തെലങ്കാന ആഭ്യന്തരമന്ത്രി നൈനി നരസിംഹ റെഡ്ഢിയെയും വിദ്യാര്‍ഥിനികള്‍ പരാതിയുമായി സമീപിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, എം.പിയുടെ മകനെതിരെ പരാതി ലഭിച്ചതായി നിസാമബാദ് നോര്‍ത്ത് എ.സി.പി സ്ഥിരീകരിച്ചു. സഞ്ജയ്ക്കെതിരെ ഐ.പി.സി. 354, 506, 509, 342 വകുപ്പുകള്‍ പ്രകാരം കേസെടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Top