9 വയസുകാരിയെ ട്യൂഷന്‍ മാഷ് പീഡിപ്പിച്ചു കൊന്ന് തേയിലത്തോട്ടത്തില്‍ കുഴിച്ചിട്ടു

ഒന്‍പതു വയസുള്ള കള്‍ ട്യൂഷന് ശേഷം തിരികെയെത്താത്തിനെ തുടര്‍ന്ന് ആശങ്കയിലായ വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് അധ്യാപകന്റെ ക്രൂരത പുറത്താവുന്നത്. ജൂലൈ 28 നു ട്യൂഷന് പോയ പെണ്‍കുഞ്ഞിനെ കാണാനില്ലെന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയെന്‍ങ്കിലും പോലീസ് നടത്തിയ തിരച്ചിലിലും കണ്ടെത്താനായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം പെണ്‍കുഞ്ഞിനെ അധ്യാപകന്റെ വീടിനടുത്തു അവസാനമായി കണ്ടെന്നറിഞ്ഞു നടത്തിയ തിരച്ചിലിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം അഡ്ജധ്യാപകന്റെ വീടിനടുത്ത് തേയിലത്തോഇട്ടതില്‍ നിന്നും കണ്ടെടുത്തത്.

സംഭവത്തെ തുടര്‍ന്ന് സ്വകാര്യ ട്യൂഷന്‍ അധ്യാപകന്‍ അജയ് ബൗരി(30 ) എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് അഞ്ചു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ആസ്സാമിലെ മാലുഗ്രാം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ട്യൂഷന്‍ ക്ലസ്സെടുത്തിരുന്ന അജയിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അധ്യാപകന്റെ വീടിനു സമീപമാണ് അവസാനമായി കുഞ്ഞിനെ കണ്ടെന്ന വാര്‍ത്തയെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും അജയുടെ വീടിന്റെ പരിസരം പരിശോധിച്ചപ്പോഴാണ് തേയിലത്തോട്ടത്തില്‍ നിന്നും മൃതശരീരം കണ്ടെടുത്തത്.അഡിഷണല്‍ സൂപ്രണ്ട് ജഗദിഷ് ചന്ദ്ര ദാസിന്റെ നേതൃത്വത്തില്‍ പോലീസ് സംഭവ സ്ഥലത്തെത്തി മജിസ്ട്രേറ്റ് കുല്‍ദീപ് ഹസാരികയുടെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്

Top