സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഒക്ടോബർ എഴിനു തിരുവനന്തപുരത്ത് പി.എസ്.സി പരീക്ഷ എഴുതാനെത്തുന്നവരെ കാത്തിരിക്കുന്നത് മുട്ടൻ പണി. സംസ്ഥാനത്തെ എല്ലാ പ്രവർത്തകരെയും പങ്കെടുപ്പിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരപരിപാടിയുടെ ഭാഗമായി തിരുവനന്തപുരത്ത് ഏഴിനു ഉച്ചയ്ക്കു ശേഷം പതിനായിരങ്ങൾ പങ്കെടുക്കുന്ന പ്രകടനം നടക്കും. ഈ പ്രകടനത്തെ തുടർന്നു ഗതാഗതക്കുരുക്കുണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഇത് പി.എസ്.സി പരീക്ഷ എഴുതാനെത്തുന്നവരുടെ സാധ്യതകളെ സാരമായി ബാധിച്ചേക്കാം.
തിരുവനന്തപുരതു വെച് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാനത്തെ മുഴുവൻ പ്രവർത്തകരെയും പങ്കെടുപ്പിച്ചു കൊണ്ട് ഉച്ചക് ശേഷമാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പദ്ധതിക്കെതിരെയാണ് പോപ്പുലർ ഫ്രണ്ട് പ്രചാരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പി.സി ജോർജ് എംൽഎയും കെ.മുരളീധരൻ എംഎൽഎയും പരിപാടിയിൽ പങ്കെടുക്കുന്നുമുണ്ട്. തിരുവനന്തപുരം നഗമധ്യത്തിലാണ് പരിപാടി നടക്കുന്നതെങ്കിലും സംസ്ഥാനത്തെമ്പാടു നിന്നുമുള്ള പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കുന്നതോടെ നഗരം ഗതാഗതക്കുരുക്കിൽ മുങ്ങാനാണ് സാധ്യത.
പരിപാടിയുടെ ഭാഗമായി പൊലീസ് വൻ സുരക്ഷയും ഒരുക്കിയിട്ടുണ്ട്. ഗതാഗതക്രമീകരണങ്ങളും പൊലീസ് ഇപ്പോൾ തന്നെ ഏർപ്പെടുത്തിയിട്ടുമുണ്ട്.


