തിരുവനന്തപുരത്ത് പെൺകുട്ടിയെ പീഡിപ്പിച്ചത് 50ഓളം പേർ!സീരിയൽ രംഗത്തെ പ്രമുഖരും വലയിലാകും?

മലയൻകീഴിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ രണ്ടര വർഷമായി പീഡിപ്പിച്ച സംഭവത്തിൽ കാമുകനും രണ്ട് സ്ത്രീകളും ഉൾപ്പെടെ അഞ്ച് പേർ പിടിയിലായി. പെൺകുട്ടിയെ പലർക്കുമായി കാഴ്ചവെച്ച പെൺവാണിഭ സംഘത്തിലെ അംഗങ്ങളാണ് പിടിയിലായ സ്ത്രീകൾ.

വിളപ്പിൽശാല സ്വദേശി ശ്രീകല(40), അരുവിപ്പാറ സ്വദേശി ഷാഹിതാ ബീവി(45), മാറനല്ലൂർ ചീനിവിള സദാശിവൻ(64), വെള്ളനാട് സ്വദേശി സുമേഷ്(26), പെണ്‍കുട്ടിയുടെ കാമുകൻ വിളപ്പിൽശാല സ്വദേശി വിഷ്ണുസാഗർ(28) എന്നിവരെയാണ് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏഴുമാസം ഗർഭിണിയാണെന്നും, കാമുകനായ വിഷ്ണുസാഗറിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടി വിളപ്പിൽശാല പോലീസിനെ സമീപിച്ചതോടെയാണ് പെൺവാണിഭ സംഘത്തെക്കുറിച്ചും, വർഷങ്ങൾ നീണ്ടുനിന്ന പീഡനത്തെക്കുറിച്ചും പുറത്തറിയുന്നത്.

ദളിത് പെൺകുട്ടിയുമായി പരിചയമുണ്ടായിരുന്ന ശ്രീകലയാണ് ആദ്യം പെൺകുട്ടിയെ ലൈംഗികവൃത്തിക്ക് പ്രേരിപ്പിച്ചത്. പെൺകുട്ടിയെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് ശ്രീകല പലർക്കു മുന്നിലും കാഴ്ചവെച്ചത്. ശ്രീകലയുടെ സുഹൃത്തായ സുമേഷാണ് ഇതിനെല്ലാം ഒത്താശ ചെയ്തു കൊടുത്തത്.

ഓട്ടോ ഡ്രൈവറായ സദാശിവനാണ് പലയിടങ്ങളിലേക്കും പെൺകുട്ടിയെയും ശ്രീകലയെയും കൊണ്ടുപോയിരുന്നത്. ഇതിനിടെ സദാശിവനും സുമേഷും പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.

മാസങ്ങൾക്ക് ശേഷം ഷാഹിതാ ബീവിയും ശ്രീകലയ്ക്കൊപ്പം കൂടിയതോടെ വാണിഭം വിപുലീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ വിവിധയിടങ്ങളിൽ പെൺകുട്ടിയെ എത്തിച്ച് നിരവധിപേർക്കാണ് ഇരുവരും കാഴ്ചവെച്ചത്.

ഇതിനിടെ വിളപ്പിൽശാല സ്വദേശി വിഷ്ണുസാഗറുമായി പെൺകുട്ടി അടുപ്പത്തിലായിരുന്നു. ഇയാളും പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചു. എന്നാൽ പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ഇയാൾ

ഒഴിഞ്ഞുമാറി. ഇതോടെയാണ് പെൺകുട്ടി കാമുകനെതിരെ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയത്.

സീരിയൽ മേഖലയിലെ പ്രമുഖരും പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്. സീരിയൽ രംഗത്തെ ചിലർക്ക് സംഭവത്തിൽ പങ്കുള്ളതായി പോലീസിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ട്.

Top