ഒരു ഭാര്യ അവകാശവാദവുമായി രണ്ട് ഭര്‍ത്താക്കന്‍മാര്‍ രംഗത്ത്; രേഖകള്‍ ഹാജരാക്കാന്‍ പോലീസ്

റാഞ്ചി: ഒരു ഭാര്യ പക്ഷെ രണ്ട് ഭാര്‍ത്താക്കന്‍മാര്‍ അവകാശ വാദം ഉന്നയിച്ചാലോ..? അങ്ങിനെയൊരു കേസ് വന്നതോടെ റാഞ്ചിയിലേ പോലീസ് ഉദ്യോദസ്ഥര്‍ കുടുങ്ങി. ധന്‍ബാദ് പൊലീസ് സ്‌റ്റേഷനിലാണ് ഒരേ സ്ത്രീയില്‍ അവകാശമുന്നയിച്ച് രണ്ടുപേര്‍ രംഗത്തെത്തിയത്.

പിങ്കി ദേവി എന്ന യുവതി ഭാര്യയാണെന്നാണ് ലല്‍റ്റു ബോസ് എന്നയാളും സുനില്‍ സാവ് എന്നയാളും അവകാശമുന്നയിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ലല്‍റ്റുവും പിങ്കിയും തന്നെ മര്‍ദിച്ചതായി സുനില്‍ പൊലീസിന് മൊഴിനല്‍കി. എന്നാല്‍ സുനില്‍ തന്റെ ഭര്‍ത്താവല്ലെന്ന് പിങ്കി പറയുന്നു. സുനില്‍ തന്റെ റേഷന്‍ കാര്‍ഡ് തട്ടിയെടുത്ത് ഭര്‍ത്താവെന്ന പേരില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചതായും പിങ്കി വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിങ്കി തന്റെ ഭാര്യയാണെന്നും തങ്ങള്‍ ഏറെക്കാലും ഒരുമിച്ച് ജീവിച്ചിരുന്നതായും സുനില്‍ പറയുന്നു. തങ്ങള്‍ക്ക് ഒരു കുട്ടിയുമുണ്ട്. എന്നാല്‍ തന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടതോടെ പിങ്കി തന്നെ ഉപേക്ഷിക്കുകയും വിലപ്പെട്ട വസ്തുക്കളും രേഖകളുമായി കടന്നുകളഞ്ഞു. പിങ്കി പിന്നീട് മറ്റ് രണ്ടുപേരെ വിവാഹം കഴിച്ചു. ഇപ്പോള്‍ കൂടെയുള്ളയാള്‍ പിങ്കിയുടെ മൂന്നാമത്തെ ഭര്‍ത്താവാണെന്നും സുനില്‍ പൊലീസിന് മൊഴി നല്‍കി.

എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് പൊലീസ്. ബന്ധം തെളിയിക്കുന്ന നിയമപരമായ രേഖകള്‍ ഉടന്‍ ഹാജരാക്കാന്‍ മൂവരോടും ആവശ്യപ്പെട്ടിരിക്കുകയാണ് പൊലീസ്

Top