കിടപ്പറ രംഗം പെന്‍ഡ്രൈവിലാക്കിയ മലയാളി എഴുത്തുകാരനെ തട്ടിക്കൊണ്ട് പോയി പണം തട്ടി; ഹിന്ദു മാഹാസഭാ നേതാവും യുവതിയും പോലീസ് പിടിയില്‍

മംഗളൂരു: കാമുകിക്കൊപ്പമുള്ള രംഗങ്ങള്‍ ചിത്രീകരിച്ച് സൂക്ഷിച്ചിരുന്ന എഴുത്തുകാരന്റെ പെന്‍ഡ്രൈവ് കരസ്ഥമാക്കി ഭീഷണിപ്പെടുത്തി പണംതട്ടിയ കേസില്‍ രണ്ട് പേര്‍ പിടിയില്‍. മലയാളിയായ എഴുപതുകാരനാണ് പണവും അഭിമാനവും നഷ്ടമായത്. കേസില്‍ യുവതിയടക്കം രണ്ട് പേരെ പോലീസ് പിടികൂടി.

ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചുമാണ് പണം തട്ടിയത്. കുത്താറിലെ കര്‍ണാടക രക്ഷണവേദിക മഹിള വിഭാഗം താലൂക്ക് പ്രസിഡന്റ് ശ്രീലത(30) ഹിന്ദു മഹാസഭാ നേതാവ് രാകേഷ്(36) എന്നിവരാണ് പിടിയിലായത്. സംഘത്തിലെ മൂന്ന് പേര്‍ ഒളിവിലാണ്. പെന്‍ഡ്രൈവില്‍ ഇയാളും സ്ത്രീയും തമ്മിലുള്ള സ്വകാര്യ രംഗങ്ങള്‍ ഉണ്ടെന്ന് മനസിലാക്കിയ സംഘം വേലക്കാരെന്ന വ്യാജേന വീട്ടില്‍ കടന്നു കൂടുകയും പെന്‍ഡ്രൈവ് കൈക്കലാക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എറണാകുളം സ്വദേശിയായ എഴുപതുകാരനെയാണ് സംഘം കൊള്ളയടിച്ചത്. ഇയാളുടെ ഭാര്യ അസുഖം ബാധിച്ച് നാളുകളായി എറണാകുളത്ത് ചികിത്സയിലാണ്. മകനൊപ്പം ബംഗളൂരുവില്‍ താമസിക്കുന്ന ഇയാള്‍ മറ്റൊരു സ്ത്രീക്കൊപ്പമുള്ള രംഗങ്ങള്‍ ചിത്രീകരിച്ച് പെന്‍ഡ്രൈവില്‍ സൂക്ഷിച്ചിരുന്നു. സ്ത്രീയുടെ അനുമതിയോടെയായിരുന്നു രംഗങ്ങള്‍ ചിത്രീകരിച്ചത്.

പെന്‍ഡ്രൈവിലുള്ള ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സംഘം ഇയാളില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ചു. പിന്നീട് ഇയാളെ തട്ടിക്കൊണ്ട് പോയി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇത്രയും തുക കൈയ്യിലില്ലെന്ന് അറിയിച്ചതോടെ ഇയാളെ മര്‍ദ്ദിച്ച ശേഷം സ്വര്‍ണമാല, മോതിരം, കൈയ്യിലുണ്ടായിരുന്ന 18000 രൂപ എന്നിവ കവര്‍ന്നു.

ഇതിനിടെ കാറിന്റെ രേഖകളും സംഘം തട്ടാന്‍ ശ്രമിച്ചു. എന്നാല്‍ ഇവരുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട ഇയാള്‍ ബഹളം വയ്ക്കുകയും ഇത്കേട്ട സമീപത്തിലെ ഫ്ളാറ്റിലെ കാവല്‍ക്കാരത്തെ സംഘത്തിലെ രണ്ട് പേരെ പിടികൂടി പോലീസില്‍ എല്‍പ്പിക്കുകയുമായിരുന്നു. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിച്ച് വരികയാണ്.

Top