മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകും!..ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി നേതാക്കള്‍ സംയുക്ത വാര്‍ത്താസമ്മേളനം നടത്തും.

മുംബൈ :ശിവസേന നേതാവ് ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും. ഇക്കാര്യം മാധ്യമങ്ങള്‍ക്ക് മുന്നില്‍ എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ വ്യക്തമാക്കി. ഇതോടെ സഖ്യത്തിന് കീഴില്‍ പുതിയൊരു സംസ്ഥാന ഭരണം ഉണ്ടാവുമെന്ന് ഉറപ്പായിരിക്കുകയാണ്. അതേസമയം നിര്‍ണായക വകുപ്പുകളില്‍ നേരത്തെ തന്നെ തീരുമാനമായിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി സ്ഥാനം ആദിത്യ താക്കറെയ്ക്ക് ലഭിക്കുമെന്നാണ് സൂചന. അദ്ദേഹത്തിന് യുവാക്കള്‍ക്കിടയിലുള്ള സ്വാധീനം മുന്‍നിര്‍ത്തിയാണ് ഈ വകുപ്പ് നല്‍കുന്നത്. എന്നാല്‍ ഗവര്‍ണറെ കാണുന്ന കാര്യത്തിലാണ് ഇനി നീക്കങ്ങള്‍ നടക്കാനുള്ളത്. എപ്പോള്‍ ഭഗത് സിംഗ് കോഷിയാരിയെ കാണുമെന്ന കാര്യം വ്യക്തമല്ല. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഉണ്ടാവുമെന്നാണ് സൂചന.
ഉദ്ധവിനെ മുഖ്യമന്ത്രിയാക്കണമെന്ന കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടെന്ന് ശരദ് പവാര്‍ പറഞ്ഞു. എന്‍സിപി ശിവസേന കോണ്‍ഗ്രസ് യോഗത്തിലാണ് തീരുമാനം.

മുഖ്യമന്ത്രി സ്ഥാനം അഞ്ചുവര്‍ഷവും ശിവസേനയ്ക്കാണ്. ഉദ്ധവ് താക്കറെ തന്നെ മുഖ്യമന്ത്രിയാകണമെന്ന് എന്‍സിപിയും, കോണ്‍ഗ്രസും നിലപാടെടുക്കുകയായിരുന്നു. നേരത്തെ സര്‍ക്കാരിനെ ശിവസേന നയിക്കുമെന്ന് ഉറപ്പായിരിക്കെ മുഖ്യമന്ത്രിയാകാന്‍ താല്‍പര്യമില്ലെന്ന് ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു. നേതാക്കളുടെ സമ്മര്‍ദ്ദത്തിന് ഉദ്ധവ് വഴങ്ങിയതായി ശിവസേന വൃത്തങ്ങള്‍ അറിയിക്കുന്നതും.മഹാരാഷ്ട്രയിലെ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ പ്രഖ്യാപനം അല്‍പ്പസമയത്തിനകമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അന്തിമ തീരുമാനം എടുക്കാനായി മൂന്നു പാര്‍ട്ടികളുടേയും മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ മുംബൈയില്‍ നടക്കുന്ന യോഗം പുരോഗമിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശരദ് പവാര്‍, ഉദ്ധവ് താക്കറെ, അഹമ്മദ് പട്ടേല്‍ തുടങ്ങിയ നേതാക്കള്‍ നിര്‍ണായക യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. മഹാവികാസ് അഖാഡി എന്ന പേരില്‍ സഖ്യമുണ്ടാകുമെന്ന് നേരത്തെ തന്നെ ദില്ലിയില്‍ ധാരണയായിരുന്നു.ആഭ്യന്തര വകുപ്പ് എന്‍.സി.പി ആവശ്യപ്പെട്ടതായാണ് വിവരം. കോണ്‍ഗ്രസിന്റെ നിയമസഭാകക്ഷി നേതാവായി മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനെ തെരഞ്ഞെടുത്തേക്കുമെന്നാണ് സൂചന. എന്നാല്‍ മന്ത്രി സ്ഥാനങ്ങളും വകുപ്പുകളും നിര്‍ണയിക്കുന്നതിലെ അവ്യക്തതയ്ക്ക് യോഗത്തോടെ തീരുമാനമായേക്കും.

ഉദ്ധവ് താക്കറെയെ എല്ലാവരും ചേര്‍ന്നാണ് തിരഞ്ഞെടുത്തതെന്ന് പ്രഖ്യാപിച്ചത് ശരത് പവാറാണ്. നേരത്തെ ശിവസേന നേതാക്കളുമായുള്ള യോഗത്തില്‍ പവാറാണ് ഉദ്ധവിന് വേണ്ടി ശക്തമായി വാദിച്ചത്. അതാണ് ഇപ്പോള്‍ എല്ലാവരും അംഗീകരിച്ചത്. മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ തീരുമാനിച്ചതായി ഉദ്ധവും വ്യക്തമാക്കി. അതേസമയം ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി നേതാക്കള്‍ ചേര്‍ന്ന് സംയുക്ത വാര്‍ത്താസമ്മേളനം നടത്തും. അതില്‍ സര്‍ക്കാര്‍ രൂപീകരണം പ്രഖ്യാപിക്കും. അന്തിമ തീരുമാനം നാളെയുണ്ടാവുമെന്ന് ശരത് പവാര്‍ വ്യക്തമാക്കി. എന്നാല്‍ ഗവര്‍ണറെ കാണുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് പവാര്‍ വ്യക്തമാക്കി. അതേസമയം അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണ്. ബിജെപി എംഎല്‍എമാരെ കൂറുമാറ്റിക്കാന്‍ നിരന്തരം ശ്രമിക്കുന്നുണ്ട്. അതുകൊണ്ട് എന്‍സിപിയും കോണ്‍ഗ്രസും വരെ ആശങ്കയിലാണ്. ശിവസേന എംഎല്‍എമാരെ രാജസ്ഥാനിലേക്ക് മാറ്റുമെന്ന് പറഞ്ഞിരുന്നെങ്കിലും തല്‍ക്കാലം മുംബൈയില്‍ തന്നെയാണ് അവരുള്ളത്.

Top