പ്രായപൂര്‍ത്തിയാകാത്ത മകളെ ഉപയോഗിച്ച് പെണ്‍വാണിഭം..അമ്മയും അച്ഛനും അടക്കം 5 പേര്‍ പിടിയില്‍

നെടുമങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍വാണിഭത്തിന് വിധേയമാക്കിയക്കേസില്‍ അമ്മ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അമ്മയും രണ്ടാനച്ഛനും ചേര്‍ന്നാണ് വാണിഭം നടത്തിയിരുന്നത്. പെണ്‍കുട്ടി നല്‍കിയ കേസിലാണ് പ്രതികളായ നെടുമങ്ങാട് സ്വദേശി ജസീല, ഹാഷീം, ഷാനവാസ്, ചിത്രരാജന്‍, നവാസ് എന്നിവരാണ് അറസ്റ്റിലായത്.

പീഡനത്തെ തുടര്‍ന്ന് വലിയമല പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്ന കേസില്‍ പെണ്‍കുട്ടിയെ പൂജപ്പുര മഹിള മന്ദിരത്തില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു. പെണ്‍കുട്ടി നല്‍കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സംഘത്തെ കുറിച്ചുള്ള വിവരം ലഭിച്ചത്. കേസില്‍ മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം പൂര്‍ത്തിയാക്കിയതായി പോലീസ് വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top