കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗാദി കോവിഡ് ബാധിച്ചു മരിച്ചു.വിയോഗം അതീവ ദു:ഖകരം; സുരേഷ് അംഗഡിയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗാദി കോവിഡ് ബാധിച്ചു മരിച്ചു. ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് സുരേഷ് അംഗാദിയുടെ അന്ത്യം. കർണാടകയിലെ ബെലഗവിയിൽനിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സുരേഷ് അംഗാദി രണ്ടാം മോദി മന്ത്രിസഭയിൽ റെയിൽവേ സഹമന്ത്രിയായിരുന്നു.

കൊറോണയെ തുടർന്ന് അന്തരിച്ച കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗഡിയ്ക്ക് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹം ആത്മാർത്ഥതയുള്ള എംപിയും, മികച്ച മന്ത്രിയുമായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്.കർണ്ണാടകയിൽ പാർട്ടിയുടെ ശാക്തീകരണത്തിനായി കഠിനമായി പ്രയത്‌നിച്ച വിശിഷ്ട വ്യക്തിത്വമായിരുന്നു സുരേഷ് അംഗഡി. ആത്മാർത്ഥതയുള്ള എംപിയും, മികച്ച മന്ത്രിയുമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം അതീവ ദു:ഖമുളവാക്കുന്നതാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

‘കർണാടകയിൽ പാർട്ടിയെ ശക്തമാക്കാൻ കഠിനമായി പരിശ്രമിച്ച അസാധാരണ വ്യക്തിത്വമായിരുന്നു ശ്രീ സുരേഷ് അംഗാദി. മികച്ച എംപിയും മന്ത്രിയുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ നിര്യാണം സങ്കടകരമാണ്. ഈ സങ്കടകരമായ മണിക്കൂറിൽ എന്റെ മനസ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പുണ്ട്. ഓം ശാന്തി’.

പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് സുരേഷ് അംഗാദിക്ക് കോവിഡ് സഥിരീകരിച്ചത്. തുടർന്ന് അദ്ദേഹത്തെ ഡൽഹി എയിംസിൽ പ്രവേശിപ്പിക്കുകയായിരുന്നു. രോഗലക്ഷണങ്ങളില്ലാതെയാണ് സുരേഷ് അംഗാദിക്ക് കോവിഡ് സ്ഥിരീകരിച്ചത്.

സോമാവ, ചനബസപ്പ എന്നിവരുടെ മകനായാണ് അംഗാദിയുടെ ജനനം. വിവാഹിതനും 2 പെൺമക്കളുടെ പിതാവുമാണ് ഇദ്ദേഹം. കർണാടകയിലെ ബെലഗാവി ജില്ലയിലെ കെ കെ കൊപ്പ ബെൽഗാം സ്വദേശിയാണ്. ബെലഗാവിയിലെ സമിതി കോളേജ് ഓഫ് കൊമേഴ്‌സിൽനിന്ന് ബിരുദധാരിയാണ് അദ്ദേഹം. പിന്നീട് ബെലഗാവിയിലെ പ്രശസ്തമായ രാജ ലഖംഗൗഡ ലോ കോളേജിൽ നിന്നും നിയമത്തിൽ ബിരുദം നേടി.

Top