കഴിഞ്ഞ ദിവസം കേരളം മുഴുവന്‍ ആഘോഷിച്ചത് നടന്‍ ഉണ്ണി മുകുന്ദന്റെ പ്രണയ നൈരാശ്യത്തെ കുറിച്ച് വന്ന വാര്‍ത്തകളായിരുന്നു.
പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് സിനിമ ഉപേക്ഷിക്കാന്‍ നോക്കിയിരുന്നതായും വലിയൊരു മദ്യാപാനി ആയി എന്ന തരത്തിലുമായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്.
എന്നാല്‍ തന്റെ പ്രണയത്തെയും പ്രണയ നൈരാശ്യത്തെ കുറിച്ചും പുറത്ത് വന്ന വാര്‍ത്തകളെ കുറിച്ച് വിശദീകരണവുമായി ഉണ്ണി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
തന്റെ പേരില്‍ പ്രചരിച്ചിരുന്ന വാര്‍ത്തകള്‍ കേട്ട് ക്ഷമ നശിച്ചതിനാലാണ് ഉണ്ണി തന്നെ വാസ്തവം എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.
യൂട്യൂബിലൂടെയും മറ്റും പ്രചരിച്ചിരുന്ന വാര്‍ത്തകളുടെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടുത്തിയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
തന്റെ പ്രണയത്തിനെ കുറിച്ച് പറഞ്ഞ കാര്യം റിപ്പോര്‍ട്ടര്‍ വളച്ചൊടിക്കുകയായിരുന്നു.
എന്നാണ് വിവാഹമെന്നാണ് റിപ്പോര്‍ട്ടര്‍ ചോദിച്ചത്. എന്റെ പ്രായത്തിലുള്ള പെണ്‍കുട്ടികളുടെയൊക്കെ വിവാഹം കഴിഞ്ഞെന്നാണ് ഞാന്‍ മറുപടി പറഞ്ഞിരുന്നത്.
താന്‍ പറഞ്ഞ ഇക്കാര്യങ്ങളെല്ലാം വളച്ചൊടിച്ച് ഉണ്ണി മുകുന്ദന്‍ പ്രണയിച്ച പെണ്ണ് താരത്തെ തേച്ചിട്ട് പോയെന്നും ശേഷം താരം ഒരു മദ്യപാനിയായി എന്നും വാര്‍ത്തകള്‍ വരികയായിരുന്നു.


