ക്ലാസ് റൂമിലിരുന്ന് മൊബൈലില്‍ നീല ചിത്രം കണ്ട അധ്യാപകനെയും അധ്യാപികയേയും പോലീസ് പൊക്കി

ലക്‌നൗ: ക്ലാസ് റൂമിലിരുന്നു മൊബൈലില്‍ അശ്ലീല വീഡിയോ കാണുകയും കുട്ടികള്‍ക്ക് കാട്ടിക്കൊടുക്കുകയും ചെയ്ത അധ്യാപകനെ പോലിസ് അറസ്റ്റ് ചെയ്തു. അധ്യാപകനൊപ്പം വീഡിയോ കണ്ട അധ്യാപികയെ പോലിസ് ചോദ്യം ചെയ്തതിനു ശേഷം വിട്ടയച്ചു. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം നടന്നത്.സ്‌കൂളിലെ അധ്യാപകന്‍ രാം കുമാറാണ് രക്ഷാകര്‍ത്താക്കളുടെ പരാതി പ്രാകാരം അറസ്റ്റിലായത്. അധ്യാപകന്‍ അശ്ലീല ചിത്രങ്ങള്‍ കാട്ടിയെന്ന് കുട്ടികള്‍ രക്ഷാകര്‍ത്താക്കളോട് പറയുകയായിരുന്നു.

സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെ: അധ്യാപികയുടെ മൊബൈലിലെ അശ്ലീല വീഡിയോ ക്ലാസ് റൂമിലിരുന്ന് ഇരുവരും കാണുകയായിരുന്നു. ഈ സമയം ക്ലാസിലേക്കു വന്ന രണ്ടു പെണ്‍കുട്ടികള്‍ അധ്യാപകര്‍ അശ്ലീല വീഡിയോ കാണുന്നത് കണ്ടു. കുട്ടികള്‍ മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. അധ്യാപിക ഉടന്‍ തന്നെ മൊബൈലിലെ വീഡിയോ ഡിലീറ്റ് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവം അറിഞ്ഞ് സ്‌കൂളിലെത്തിയ രക്ഷാകര്‍ത്താക്കളും സ്‌കൂളിലെ മറ്റ് അധ്യാപകരും ചേര്‍ന്ന് അധ്യാപകരെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു. ഇതിനിടെ അധ്യാപിക രക്ഷപ്പെടാന്‍ ശ്രമിച്ചു.സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനികളാണ് അധ്യാപകര്‍ അശ്ലീല വീഡിയോ കാണിച്ചുവെന്ന് പരാതിപ്പെട്ടത്.കുട്ടികള്‍ക്കതിരെയുള്ള ലൈംഗികാതിക്രമ നിയമ പ്രകാരമാണ് അധ്യാപകനെതിരെ കേസെടുത്തത്.

Top