വയൽക്കിളികൾ കോൺഗ്രസുകാർ :ജി.സുധാകരൻ

കൊച്ചി: കീഴാറ്റൂരിൽ ദേശീയപാത ബൈപ്പാസിനായി വയൽനികത്തുന്നതിനെതിരേ സമരം ചെയ്യുന്നവർ കോണ്‍ഗ്രസുകാരെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. സെക്രട്ടറിയേറ്റിനു മുന്നിലടക്കം നിരവധി ഇടങ്ങളിൽ സമരം നടക്കുന്നുണ്ടെന്നും ഇതിനോടു താൻ പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.

വയൽക്കിളികൾ കോണ്‍ഗ്രസുകാരാണ്. ജോലിയില്ലാത്ത ചിലരാണ് സമരത്തെ പിന്തുണച്ച് രംഗത്തെത്തുന്നത്. കീഴാറ്റൂരിൽ പ്രശ്നങ്ങളില്ല. സർക്കാരിനെതിരായ സമരത്തിൽ ബിജപിക്കാരുമുണ്ട്. കേന്ദ്രനേതൃത്വത്തിന്‍റെ പിന്തുണയോടെയാണോ ബിജെപി സമരത്തിനെത്തിയതെന്ന് വ്യക്തമാക്കണം. വയൽക്കിളികളെ പിന്തുണച്ചെത്തിയ സുധീരൻ സമയം കളയരുത്- സുധാകരൻ പറഞ്ഞു. ദേശീയപാത വേണമെന്നാണു സർക്കാർ നയമെന്നു പറഞ്ഞ സുധാകരൻ, വേണമെങ്കിൽ മാധ്യമങ്ങൾ റഫറണ്ടം നടത്തിനോക്കിക്കോളൂ എന്നും പരിഹസിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വയൽക്കിളികളുമായി സർക്കാർ ചർച്ചയ്ക്കില്ലെന്നും സമരം നടത്തുന്നവർക്ക് ബദൽ മാർഗനിർദേശം മുന്നോട്ടുവയ്ക്കാൻ ഇല്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

Top