കുഞ്ഞുമക്കള്‍ക്ക് വിഷം നല്‍കി പിതാവ് ആത്മഹത്യ ചെയ്തു; സംഭവം വയനാട്

വയനാട്: കുടംബവഴക്കിനെ തുടര്‍ന്ന് മൂന്ന് ആണ്‍മക്കള്‍ക്ക് നിര്‍ബന്ധിച്ച് വിഷം നല്‍കി പിതാവ് ആത്മഹത്യ ചെയ്തു. മഞ്ഞപ്പാറ പുതുക്കാട് കോളനിയിലെ റജി എന്നയാളാണ് മക്കള്‍ക്ക് വിഷം നല്‍കിയത്. ഗുരുതരാവസ്ഥയെ തുടന്ന് മക്കളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

എട്ടും, ആറും, നാലും വയസ്സുകാരായ സ്വന്തം ആണ്‍മക്കള്‍ക്കാണ് റെജി വിഷം നല്‍കിയത്. ഇതിന് ശേഷം ഇയാളും വിഷം കഴിച്ചു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ഇയാള്‍ കുഞ്ഞുങ്ങളെ കൊലപ്പെടുത്താന്‍ നോക്കിയത്. നാട്ടുകാര്‍ നാലുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ക്ക് പിതാവ് നിര്‍ബ്ബന്ധിച്ച് വിഷം നല്‍കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top