വിഡി സതീശൻ മുഖ്യമന്ത്രിയാകുന്ന ദിവസം കാക്ക മലന്ന് പറക്കും.ലീഗിന്റെ നാവാണ് പ്രതിപക്ഷ നേതാവിന്. പുതുയുഗ യാത്രയ്ക്ക് പിന്നിൽ കെസി വേണുഗോപാൽ

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വീണ്ടും ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ. കേരളത്തിൽ പുതുയുഗം സൃഷ്ടിക്കാൻ പ്രതിപക്ഷ നേതാവിന് ഒരിക്കലും കഴിയില്ല. പുതുയുഗ യാത്രയ്ക്ക് പിന്നിൽ കെസി വേണുഗോപാൽ. കെ സി വേണുഗോപാലിന് ബുദ്ധിയും ശക്തിയും മണി പവറും ഉണ്ട്. പ്രതിപക്ഷ നേതാവ് ആയതിനു ശേഷം സതീശൻ തവള വീർത്ത പോലെ വീർത്തു.

ലീഗിന്റെ നാവാണ് പ്രതിപക്ഷ നേതാവിന്. പറവൂരിൽ കരഞ്ഞത് നാടകം കളിച്ചു. കോൺഗ്രസിൽ വി ഡി സതീശൻ ഒറ്റക്ക്. വിഡി സതീശൻ മുഖ്യമന്ത്രിയാകുന്ന ദിവസം കാക്ക മലന്നു പറക്കും. വേണുഗോപാൽ ആണ് മുഖ്യമന്ത്രിയാകാൻ യോഗ്യൻ പിന്നെ ചെന്നിത്തലയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശബരിമല സ്വർണ്ണക്കെള്ളയിൽ തന്ത്രി കണ്ഠരര് രാജീവർക്കെതിരെ വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. തന്ത്രി കുറ്റവാളിയാണെന്ന് പറയേണ്ടത് കോടതി. ഒരു കോടതിയെ തന്ത്രിയെ വെറുതെ വിട്ടിട്ടുള്ളൂ. മറ്റൊരു കോടതിയിൽ എത്തിയാൽ തന്ത്രി കുറ്റവാളി ആയേക്കാം. തന്ത്രിയെ മാത്രം എന്തിന് സംരക്ഷിക്കണം.

ശങ്കർ ദാസ് ഉൾപ്പെടെയുള്ളവർ ജയിലിൽ കിടക്കുന്നു. വാസു അഴിമതി കാണിച്ചെന്ന് താൻ വിശ്വസിക്കുന്നില്ല. അവർക്ക് വേണ്ടി പറയാൻ ഇവിടെ ആരുമില്ല. തന്ത്രിക്ക് വേണ്ടി പറയാൻ രാഷ്ട്രീയക്കാർ മത്സരിക്കുന്നു. തിരഞ്ഞെടുപ്പ് വരെ തന്ത്രിയുള്ളൂ. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ തന്ത്രിയും ചാവും ശബരിമലയും പോകുമെന്നും വെള്ളാപ്പള്ളി വിമർശിച്ചു.

Top