പിണറായി വിജയന്റെ കഴിവിലാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിജയിച്ചത്; ലാവ്‌ലിന്‍ കേസില്‍ കഴമ്പില്ലെന്നും വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം: ഇടതുമുന്നണിയേയും മുഖ്യമന്ത്രി പിണറായി വിജയനേയും പിന്തുണച്ച് വെളളാപ്പള്ളി നടേശന്റെ മലക്കം മറിച്ചില്‍. മാതൃഭൂമി ന്യൂസിന്റെ ചോദ്യം ഉത്തരം പരിപാടിയിലാണ് വെള്ളാപ്പള്ളി നിലപാട് വ്യക്തമാക്കിയത്. ബിജെപിക്ക് ബി.ഡി.ജെ.എസിനോട് അയിത്തമാണ്. സംസ്ഥാനത്ത് എന്‍.ഡി.എ മുന്നണി നിലവില്‍ ഇല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അധികാര വടംവലിയും ഗ്രൂപ്പിസവുമാണ് സംസ്ഥാന ബിജെപിയില്‍ നടക്കുന്നതെന്നും നേതാക്കള്‍ സ്വയം പ്രമാണിയാകാനാണ് ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ വിമര്‍ശിച്ചു. അവഗണന ഉണ്ടായിട്ടും ബി.ഡി.ജെ.എസ് എന്‍.ഡി.എയില്‍ തുടരുന്നതിനു കാരണമെന്താണെന്ന ചോദ്യത്തില്‍ ഇതായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. ഇടതുപക്ഷത്തെ എതിര്‍ക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞ വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്താനും മറന്നില്ല. പണ്ടും തനിക്ക് പിണറായി വിജയനെ ഇഷ്ടമാണ്. ലാവലിന്‍ കേസില്‍ കഴമ്പൊന്നുമില്ലെന്ന് താന്‍ പണ്ടേ പറഞ്ഞതാണ്. അദ്ദേഹത്തിന്റെ സംഘടനാശേഷിയെ കുറച്ചു കാണാനാവില്ല-വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യ മുഴുവന്‍ കമ്യൂണിസം തകര്‍ന്നപ്പോഴും കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നത് പിണറായി വിജയന്‍ കാരണമാണെന്നും കേരളത്തില്‍ കമ്യൂണ്റ്റ് പ്രസ്ഥാനം ഉയര്‍ന്ന് നില്‍ക്കുന്നത് പിണറായിയുടെ വ്യക്തിപ്രഭാവത്തിലാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബിഡിജെഎസിന് ഇടതുപക്ഷത്ത് നിന്ന് വാഗ്ദാനം ലഭിച്ചാല്‍ അവര്‍ എന്‍.ഡി.എ മുന്നണിയില്‍ നിന്ന് പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം ചോദ്യം ഉത്തരത്തില്‍ വിശദീകരിച്ചു. ഇതിനോട് തുഷാര്‍ വെള്ളാപ്പള്ളി എങ്ങനെ പ്രതികരിക്കുമെന്നതാണ് ഇനി ഉയരുന്ന ചോദ്യം. നേരത്തെ വെള്ളാപ്പള്ളിയെ തള്ളിയ തുഷാര്‍ ബിജെപി സംഖ്യം തുടരുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ മലപ്പുറത്തെ എന്‍ ഡി എ കണ്‍വെന്‍ഷനില്‍ എത്തിയതുമില്ല.

ഏതായാലും ബിജെപിയുമായി വെള്ളാപ്പള്ളി സഹകരിക്കില്ലെന്നാണ് ഇതോടെ വ്യക്തമാകുന്നത്. മൈക്രോ ഫിനാന്‍സ് ആരോപണത്തില്‍ കുടങ്ങിയ വെള്ളാപ്പള്ളി ഇടതു പക്ഷത്തെ കുറച്ചുകാലമായി അനുകൂലിക്കുന്നുണ്ട്. വി എസ് അച്യുതാനന്ദനെ എതിര്‍ത്തും പിണറായി അനുകൂലിച്ചുമാണ് നിറഞ്ഞത്. അതിനിടെയാണ് ഇടതു പക്ഷമാണ് ബിഡിജെഎസിന് നല്ലതെന്ന പ്രസ്താവന നടത്തുന്നത്. നേരത്തെ ബിജെപി കേന്ദ്ര നേതൃത്വവുമായി തുഷാര്‍ ചര്‍ച്ച നടത്തിയിരുന്നു. ബിഡിജെഎസിന് അര്‍ഹമായ അംഗീകാരം ഉടന്‍ നല്‍കുമെന്നും ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഉറപ്പു കൊടുക്കുകയും ചെയ്തു. അതിന് പിന്നാലെയാണ് വെള്ളാപ്പള്ളി തന്റെ നിലപാട് വിശദീകരിക്കുന്നത്.

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ വിവാദ പ്രസ്താവന നടത്തിയ വെള്ളാപ്പള്ളി നടേശനെ തള്ളി ബിജെപി നേതാവ് ഒ രാജഗോപാല്‍ രംഗത്ത് വരികയും ചെയ്തു. മലപ്പുറത്ത് ബിജെപി സ്ഥാനാര്‍ത്ഥി പരാജയപ്പെടുമെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന മുഖവിലക്കെടുക്കേണ്ടില്ലെന്ന് രാജഗോപാല്‍ പ്രതികരിച്ചു. എന്‍ഡിഎ യെ കുറിച്ച് പറയാന്‍ വെള്ളാപ്പള്ളി ആരുമല്ല.പുറത്തു നിന്നുള്ള ഒരാളുടെ വാക്കുകള്‍ മുഖ വിലക്കെടുക്കേണ്ടതില്ലെന്നും ഒ രാജഗോപാല്‍ വിശദീകരിച്ചു.സംസ്ഥാന നേതാക്കള്‍ മത്സരിക്കേണ്ട സാഹചര്യം മലപ്പുറത്തില്ലെന്നും രാജഗോപാല്‍ വ്യക്തമാക്കുകയും ചെയ്തു.

Top