മലപ്പുറത്തേത് മുസ്ലിം മതാധിപത്യം!! മതതാല്പര്യങ്ങൾക്ക് അനുസരിച്ചേ മറ്റുള്ളവര്‍ക്ക് അവിടെ ജീവിക്കാനാകൂ. മലപ്പുറത്തിനെതിരെ വീണ്ടും വിവാദ പരാമർശവുമായി വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: മലപ്പുറത്തേത് മുസ്ലിം മതാധിപത്യം ആണെന്ന കടുത്ത വാമർശനവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ‌. .മുൻപ് നടത്തിയ വിമര്ശനങ്ങൾക്ക് കടുത്ത പ്രതിഷേധം നിൽക്കുമ്പോൾ തന്നെയാണ് വീണ്ടും പ്രതികരണം . മലപ്പുറത്തേത് മതാധിപത്യമാണെന്നും മലപ്പുറത്തെ കുറിച്ചുള്ള മുൻ പരാമർശത്തിൽ താൻ ഉറച്ചുനിൽ‌ക്കുന്നതായും വെള്ളാപ്പള്ളി പറഞ്ഞു. മുസ്ലീങ്ങളുടെ മതപരിപാടികൾ നടക്കുന്ന സ്ഥലത്ത് ഇതര വിഭാഗങ്ങളുടെ ഒരു കടപോലും തുറക്കാൻ അനുവദിക്കില്ലെന്നും പലരും പലതും പറയാത്തത് ഭയന്നിട്ടാണെന്നും തനിക്ക് ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു.

‘മുസ്ലിം വിഭാഗത്തിന്റെ മത താല്പര്യങ്ങൾക്ക് അനുസരിച്ച് മാത്രമേ മറ്റ്‌ മത വിഭാഗങ്ങൾക്ക് മലപ്പുറത്ത് ജീവിക്കാനാകൂ. മതപരമായ ചടങ്ങുകൾ നടക്കുമ്പോൾ ഒരു ചായക്കട പോലും തുറക്കാൻ അനുവദിക്കില്ല. വഴക്കുണ്ടാക്കി എല്ലാം അടപ്പിക്കും. ഇതൊന്നും പറയാൻ ഒരു രാഷ്ട്രീയ നേതൃത്വത്തിനും തന്റേടമില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എല്ലാവരുടെയും മനസിൽ ഉണ്ട് പറയുന്നില്ല എന്ന് മാത്രം. പറയുന്നില്ല എന്നതുകൊണ്ട് ചെയ്യുന്നത് ശരിയാണോ എന്ന് സ്വയം പരിശോധിക്കണം’- വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.കോൺഗ്രസിനെ മുസ്ലിംലീഗ് വിഴുങ്ങിയ അവസ്ഥയിലാണ്. കോൺഗ്രസിൽ ഒരാളെ ചേർക്കണമെങ്കിൽ മലപ്പുറത്ത് ചോദിക്കണം. കോൺഗ്രസിന്റേത് ഗതികെട്ട അവസ്ഥയാണ്. യുഡിഎഫ് വന്നാൽ കെട്ടിതൂങ്ങി ചാകേണ്ടി വരും. ലീഗിന് ധാർഷ്ട്യവും അഹങ്കാരവുമാണ്.ലീഗിന്റേത് ടൈറ്റ് ആൻഡ് ലൂസ് നയമാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

Top