വെല്ലൂരിലെ വിദ്യാര്‍ത്ഥിനികളുടെ കൂട്ട ആത്മഹത്യ; നാലാമത്തെ മൃതദേഹവും കിട്ടി

തമിഴ്നാട്ടിലെ വെല്ലൂരില്‍ കിണറ്റില്‍ ചാടിയ നാലാമത്തെ കുട്ടിയുടെ മൃതദേഹവും കിട്ടി. മനീഷയുടെ മൃതദേഹമാണ് കിട്ടിയത്. ഇന്ന് പുലര്‍ച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. അരക്കോണം പണപ്പാക്കം സര്‍ക്കാര്‍ സ്കൂളിലെ നാല് വിദ്യാര്‍ത്ഥികളാണ് കിണറ്റില്‍ ചാടി ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ടീച്ചര്‍ വഴക്ക് പറഞ്ഞതിനാണ് ആത്മഹത്യയെന്നാണ് നിഗമനം. രേവതി, ശങ്കരി, ദീപ എന്നിവരുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു.

Top