ജമ്മുകശ്മീരിലെ കേന്ദ്രഭരണപ്രദേശം; ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് വിജയകുമാര്‍ ഐപിഎസിന്‍റെ പേരും പരിഗണനയില്‍

ദില്ലി: ജമ്മു കശ്മീരിലെ പുതുതായി രൂപീകരിച്ച കേന്ദ്ര ഭരണ പ്രദേശത്തിന്‍റെ ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ വിജയകുമാറിന്‍റെ പേരും പരിഗണനയില്‍. വിജയ് കുമാറിന് പുറമെ ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടറായ ദിനേശ്വര്‍ ശര്‍മയുടെ പേരും കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണ് വിജയകുമാര്‍ .

തമിഴ്‌നാട് കേഡറിലെ 1975 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായ വിജയകുമാര്‍ വനം കൊള്ളക്കാരനും ചന്ദനക്കടത്തുകാരനുമായ വീരപ്പനെ വധിച്ച ദൗത്യസംഘത്തിന്റെ തലവനായിരുന്നു. ദൗത്യസേന തയാറാക്കിയ ഓപ്പറേഷന്‍ കൊക്കൂണ്‍ 2004 ഒക്ടോബര്‍ 18-നാണ് വീരപ്പനെ വധിച്ചത്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിലവില്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ഉപദേഷ്ടാവാണ്‌ വിജയകുമാര്‍.കശ്മീര്‍ താഴ്‌വരയിലെ ബി.എസ്.എഫ് ഐ.ജിയായും വിജയകുമാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭീകര വിരുദ്ധ ഓപ്പറേഷന്‍ വിദഗ്ധനായാണ് വിജയകുമാര്‍ അറിയപ്പെട്ടിരുന്നത്.

2010ല്‍ ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ നക്‌സലൈറ്റ് ആക്രമണത്തില്‍ 75 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടതിന് ശേഷം സര്‍ക്കാര്‍ വിജയകുമാറിനെ സി.ആര്‍.പി.എഫ് ഐജിയായി നിയമിച്ചിരുന്നു. തുടര്‍ന്ന് പ്രദേശത്ത് വലിയ നക്‌സല്‍ വേട്ടയ്ക്ക് വിജയകുമാര്‍ നേതൃത്വം നല്‍കിയിരുന്നു.

Top